---
title: "#respect | രമേശൻ പാലേരിക്ക് ഇന്ന് സ്വീകരണം "
english_title: "#RameshanPaleri #today #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144442/rameshanpaleri-today-vadakara"
published_at: "2023-09-07T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f939210646b_paalariiii.jpg"
keywords: []
---

# #respect | രമേശൻ പാലേരിക്ക് ഇന്ന് സ്വീകരണം 

> **Lead Summary:** **വടകര:** കേരളത്തിലെ മികച്ച സഹകാരിക്കുള്ള സംസ്ഥാന സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്കാരം ലഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ചെയർമാൻ രമേശൻ പാലേരിക്ക് സ്വീകരണം നൽകുന്നു.

## Article Content

**വടകര:** കേരളത്തിലെ മികച്ച സഹകാരിക്കുള്ള സംസ്ഥാന സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്കാരം ലഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ചെയർമാൻ രമേശൻ പാലേരിക്ക് സ്വീകരണം നൽകുന്നു.

ഇന്ന് വൈകുന്നേരം നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വടകര താലൂക്കിലെ സഹകാരികളാണ് സ്വീകരണം നൽകുന്നത്. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിക്കും. രമേശൻ പാലേരിക്ക് ചടങ്ങിൽ മംഗള സമർപ്പണവും പൊന്നാട അണിയിക്കലും നടത്തും.

അധ്യക്ഷത സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ വഹിക്കും. എം.എൽ.എ.മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144442/rameshanpaleri-today-vadakara)