---
title: "#exhibition | ജാനുയേട്ടത്തിയും കേളപ്പേട്ടനും; വടകര നഗരസഭാ എക്‌സിബിഷനിൽ 'ജാനു തമാശകൾ ടീം' എത്തുന്നു"
english_title: "#januthamasakal #vatakara #exhibition #"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144504/januthamasakal-vatakara-exhibition"
published_at: "2023-09-07T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f97b1470335_janu.jpg"
keywords: []
---

# #exhibition | ജാനുയേട്ടത്തിയും കേളപ്പേട്ടനും; വടകര നഗരസഭാ എക്‌സിബിഷനിൽ 'ജാനു തമാശകൾ ടീം' എത്തുന്നു

> **Lead Summary:** **വടകര: ** വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്‌സിബിഷനിൽ 'ജാനു തമാശകൾ' ടീം എത്തുന്നു. പാട്ടും തമാശയുമായി ജാനു എട്ടത്തിയും കേളപ്പേട്ടനും ഈ മാസം 9 ശനിയാഴ്ച വൈകീട്ട് 7.30നാണ് എക്‌സിബിഷനിൽ വരുന്നത്.

## Article Content

**വടകര: ** വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്‌സിബിഷനിൽ 'ജാനു തമാശകൾ' ടീം എത്തുന്നു. പാട്ടും തമാശയുമായി ജാനു എട്ടത്തിയും കേളപ്പേട്ടനും ഈ മാസം 9 ശനിയാഴ്ച വൈകീട്ട് 7.30നാണ് എക്‌സിബിഷനിൽ വരുന്നത്.

[https://youtube.com/shorts/iJpSEWd_bwQ?si=Z-bJpGZ82b_1xpL6 ](https://youtube.com/shorts/iJpSEWd_bwQ?si=Z-bJpGZ82b_1xpL6)

വടകര നാരായണ നഗരം റൗണ്ടിൽ ആഗസ്ററ് 23 മുതലാണ് എക്സിബിഷൻ ആരംഭിച്ചത്. സെപ്റ്റംബർ 17 ന് എക്സിബിഷൻ അവസാനിക്കും. എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം.

കുട്ടികൾക്കും മുതിർന്നവർക്കും അമ്യുസ്മെന്റ് പാർക്ക്, ഒട്ടകസവാരി, കുതിരസവാരി, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട്, ഫാമിലി ഗെയിം, വെർച്വൽ റിയാലിറ്റി ഷോ, ആർട്ടിഫിഷ്യൽ ഫ്ലവർ ഷോ എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

നാരായണ നഗരം സ്റ്റേഡിയം വിപുലീകരണ ധനശേഖരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷന്റെ മീഡിയ പാർട്നറായി ന്യൂസ് ടുഡേ കേരളയും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144504/januthamasakal-vatakara-exhibition)