---
title: "#verification | സർട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയും "
english_title: "#certificate #verification #today #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144533/certificate-verification-today-tomorrow"
published_at: "2023-09-07T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9909c8222d_verification.jpg"
keywords: []
---

# #verification | സർട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയും 

> **Lead Summary:** **വടകര: ** വടകര വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2023 മെയ് മാസത്തിൽ നടന്ന കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന വടകര ഡിഇഒ ഓഫീസിൽ നടക്കും. 7, 8 തിയ്യതികളിലാണ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുക.

## Article Content

**വടകര: ** വടകര വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2023 മെയ് മാസത്തിൽ നടന്ന കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന വടകര ഡിഇഒ ഓഫീസിൽ നടക്കും. 7, 8 തിയ്യതികളിലാണ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുക.

ഏഴിന് കാറ്റഗറി 1, 2 എന്നിവയും എട്ടിന് 3, 4 എന്നിവയുമാണ് നടക്കും. മുൻവർഷത്തെ പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ കഴിയാത്തവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കാറ്റഗറി ക്രമത്തിൽ നടക്കും. പ്രൊഫഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസം പൂർത്തിയായവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം വെരിഫിക്കേഷന് ഹാജറായാൽ മതി. ബിഎഡ്/ഡിഎൽഎഫ് പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം വെരിഫിക്കേഷന് ഹാജറായാൽ മതി.

ബിഎഡ്/ഡിഎൽഎഫ് രണ്ടാം വർഷം പഠിക്കുമ്പോൾ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ആയത് വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144533/certificate-verification-today-tomorrow)