---
title: "#ipta | ഇപ്റ്റ; വടകരമണ്ഡലം കമ്മിറ്റി രൂപീകരിച്ചു "
english_title: "#ipta #Vadakara #Committee #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144547/ipta-vadakara-committee-formed"
published_at: "2023-09-07T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a1c03daa7_ipta.jpg"
keywords: []
---

# #ipta | ഇപ്റ്റ; വടകരമണ്ഡലം കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **വടകര: **ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ - ഇപ്റ്റ -കോഴിക്കോട് ജില്ലയിൽ വടകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വടകര: **ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ - ഇപ്റ്റ -കോഴിക്കോട് ജില്ലയിൽ വടകര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളായി തയ്യള്ളതിൽരാജൻ (പ്രസിഡണ്ട് ) വി.പി.രമേശ്, രജിത് മാസ്റ്റർ (വൈ:പ്രസിഡണ്ടുമാർ) ടി.പി. റഷീദ് (സെക്രട്ടറി) ലത്തീഫ് മെഹ്ഫിൽ,കെ.വി. ജയ്ദീപ്മാസ്റ്റർ (ജോ: സെക്രട്ടറിമാർ )വി.മോഹൻദാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പന്ത്രണ്ട് അംഗ എക്സിക്യൂട്ടീവ് രൂപീകരിച്ചു. രൂപീകരണയോഗം ഇപ്റ്റസംസ്ഥാന വൈ:പ്രസിഡണ്ട് ടി.കെ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. തയ്യുള്ളതിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു.

വി.പി.രമേശൻ,വി. മോഹൻദാസ്,കെ.എ. മനാഫ്, ജയദീപ് മാസ്റ്റർ, ഗീത ചേറോട്, കെ.എം.ഗംഗാധരൻ, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.ടി.പി. റഷീദ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144547/ipta-vadakara-committee-formed)