---
title: "#accident | ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: എസ്ഡിപിഐ"
english_title: "#control #buses #overspeed "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144549/control-buses-overspeed"
published_at: "2023-09-07T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9a227bc303_bus.jpg"
keywords: []
---

# #accident | ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: എസ്ഡിപിഐ

> **Lead Summary:** **മുക്കാളി: ** കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളുടെ അമിതവേഗത കാരണം അപകടം പതിവാണ്. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് മുക്കാളിയിൽ നടന്ന അപകടം എന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

**മുക്കാളി: ** കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളുടെ അമിതവേഗത കാരണം അപകടം പതിവാണ്. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് മുക്കാളിയിൽ നടന്ന അപകടം എന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

ബസ്സും ലോറിയും തമ്മിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. കുഞ്ഞിപ്പള്ളിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് നിരവധി പേർക്ക് പരിക്കുപറ്റിയത്.

അപകടത്തിന് കാരണമാകുന്നത് ബസുകളുടെ അമിതവേഗതയാണ്. ബസുകളുടെ അമിതവേഗത നിയന്ത്രിച്ചു ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികളും നിറവേറ്റണമെന്നും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല, സെക്രട്ടറി ബഷീർ കെ കെ, അസീസ് വെള്ളോളി, സമദ് മാകുൽ, സിദ്ദിഖ് പുത്തൂർ, സഫീർ വൈക്കിലശ്ശേരി, ഷബീർ ടി കെ, യാസർ പൂഴിത്തല എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144549/control-buses-overspeed)