---
title: "#award | 'രമേശൻ പാലേരി യു.എൽ.സി.സി.എസ് നെ ഉന്നതങ്ങളിൽ എത്തിച്ചു'; സ്പീക്കർ"
english_title: "#RameshanPaleri #shamseer #vadakara #"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144622/rameshanpaleri-shamseer-vadakara"
published_at: "2023-09-07T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9f0cad3245_award.jpg"
keywords: []
---

# #award | 'രമേശൻ പാലേരി യു.എൽ.സി.സി.എസ് നെ ഉന്നതങ്ങളിൽ എത്തിച്ചു'; സ്പീക്കർ

> **Lead Summary:** **വടകര: ** സംസ്ഥാന സർക്കാരിന്റെ മികച്ച സഹകാരിക്കുള്ള പുരസ്കാരം ലഭിച്ച രമേശൻ പാലേരിക്ക് വടകരയിലെ സഹകാരികൾ സ്നേഹാദരം സമ്മാനിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര: ** സംസ്ഥാന സർക്കാരിന്റെ മികച്ച സഹകാരിക്കുള്ള പുരസ്കാരം ലഭിച്ച രമേശൻ പാലേരിക്ക് വടകരയിലെ സഹകാരികൾ സ്നേഹാദരം സമ്മാനിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു.

രമേശൻ പാലേരിക്ക് എ.എൻ. ഷംസീർ പുരസ്‌ക്കാരവും സമ്മാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ചെയർമാൻ രമേശൻ പാലേരിക്ക് സഹകരണ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് റോബർട്ട് ഓവന്റെ പേരിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

ഐ ടി രംഗത്തും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ രമേശൻ പാലേരി ഉന്നതങ്ങളിൽ എത്തിച്ചതായി വേദിയിൽ ഷംസീർ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എം.എൽ.എ.മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, മുൻ എം.എൽ.എ.മാരായ സി കെ നാണു, പാറക്കല അബ്ദുള്ള തുടങ്ങിയവർ പരിപാടിയിൽ രമേശൻ പാലേരിക്ക് പൊന്നാട അണിയിച്ചു. അവാർഡ് ജേതാവിനെ ദിവാകരൻ മാസ്റ്റർ പരിചയപ്പെടുത്തി. ചടങ്ങിൽ ഐ മൂസ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144622/rameshanpaleri-shamseer-vadakara)