---
title: "#application | അപേക്ഷ ക്ഷണിച്ചു; ആട് വളർത്തലിന് ധനസഹായം"
english_title: "#goat #farming #scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144728/goat-farming-scheme"
published_at: "2023-09-08T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fac7227ecf7_goat.jpg"
keywords: []
---

# #application | അപേക്ഷ ക്ഷണിച്ചു; ആട് വളർത്തലിന് ധനസഹായം

> **Lead Summary:** **വടകര:[ ** തിരുവള്ളൂർ പഞ്ചായത്ത് എൻഎൽഎം പദ്ധതിയിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ആട് വളർത്തലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി കുടുംബങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

**വടകര:[ ** തിരുവള്ളൂർ പഞ്ചായത്ത് എൻഎൽഎം പദ്ധതിയിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ആട് വളർത്തലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി കുടുംബങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

10 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും ഇൻഷൂർ ചെയ്ത് വളർത്തി മലബാർ മേഖലയിൽ ആട് വളർത്തൽ യൂണിറ്റ് തുടങ്ങും. ഇതിൽ അംഗമാകുന്നവർക്ക് 59400 രൂപ സബ്‌സിഡി ലഭിക്കും.

നിശ്ചിത ഫോറത്തിൽ തോടന്നൂർ മൃഗാശുപത്രിയിൽ 12 ചൊവ്വാഴ്ച പകൽ മൂന്നിന് മുൻപ് അപേക്ഷിക്കണം. ഫോറം തോടന്നൂർ വെറ്റിനറി ഡിസ്പെൻസറിയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9947145836.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144728/goat-farming-scheme)