---
title: "#committee | പുസ്തക പ്രകാശനം; സംഘാടക സമിതി രൂപീകരിച്ചു"
english_title: "#book #release #organaizing #committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144747/book-release-organaizing-committee"
published_at: "2023-09-08T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fad7fba58d0_book.jpg"
keywords: []
---

# #committee | പുസ്തക പ്രകാശനം; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **വടകര: **പി ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാഗാന്ധി: കാലവും കർമ്മപർവവും 1869 - 1915' എന്ന പുസ്തകം ഒക്ടോബർ രണ്ടിന് പ്രകാശനം ചെയ്യും. പ്രശസ്ത കന്നട എഴുത്തുകാരൻ കെ എസ് ഭഗവാൻ വടകര ടൗൺഹാളിലാണ് പുസ്തകം പ്രകാശനം ചെയ്യുക.

## Article Content

**വടകര: **പി ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാഗാന്ധി: കാലവും കർമ്മപർവവും 1869 - 1915' എന്ന പുസ്തകം ഒക്ടോബർ രണ്ടിന് പ്രകാശനം ചെയ്യും. പ്രശസ്ത കന്നട എഴുത്തുകാരൻ കെ എസ് ഭഗവാൻ വടകര ടൗൺഹാളിലാണ് പുസ്തകം പ്രകാശനം ചെയ്യുക.

പ്രകാശന ചടങ്ങ് വിജയിപ്പിക്കാൻ വടകര കേളു ഏട്ടൻ മന്ദിരത്തിൽ ഇന്നലെ നടന്ന 'സുഹൃത്തുക്കളുടെ ഒത്തുചേരലി'ൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖ പങ്കെടുത്തു. ഡോ. കെ. പി. അമ്മുക്കുട്ടി പുസ്തകത്തിൻറെ ബ്രോഷർ വി. ടി മുരളിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. എം. വിജയൻ കാരാരി രാമകൃഷ്ണൻ, പി ഹരീന്ദ്രനാഥ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അബ്ദുൾ സലാം (ചെയർമാൻ), വി. ടി. ബാലൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘടന രൂപീകരിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144747/book-release-organaizing-committee)