---
title: "#kalolsavam | കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കമ്മിറ്റി അന്തിമയോഗം "
english_title: "#kalolsavam #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144788/kalolsavam-meeting"
published_at: "2023-09-08T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb014223f22_kalolsavam.jpg"
keywords: []
---

# #kalolsavam | കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കമ്മിറ്റി അന്തിമയോഗം 

> **Lead Summary:** **വടകര: **2022 - 23 അധ്യായന വർഷത്തെ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കമ്മിറ്റിയുടെ അന്തിമയോഗം സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. യോഗത്തിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.

## Article Content

**വടകര: **2022 - 23 അധ്യായന വർഷത്തെ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കമ്മിറ്റിയുടെ അന്തിമയോഗം സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. യോഗത്തിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.

കലോത്സവം ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു സംസാരിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ പി എം രവീന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ബ്ലൂബെൽ തോമസ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ടി കെ പ്രവീൺ, പി കെ രാജൻ, കെ പി അനിൽകുമാർ, കിരൺജിത്ത്, മുഹമ്മദ് യൂനുസ്, എം കെ റഫീഖ്, പിടിഎ പ്രസിഡണ്ട് എം എം ഷിബു, കലോത്സവത്തിന്റെ ചുമതലയുള്ള ഡിഡിഇ ഓഫീസ് ജീവനക്കാരൻ കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്താൽ ഏറ്റവും ചെലവ് കുറച്ച്, മികച്ച രീതിയിൽ കലോത്സവം നടത്താൻ കഴിഞ്ഞതായും യോഗം വിലയിരുത്തി. 39 ലക്ഷത്തി അറുപത്തി ഏഴായിരത്തി എണ്ണൂറ് രൂപയാണ് മൊത്തം ചെലവ്.

അവലോകനത്തിനും വരവ് ചെലവ് കണക്ക് അവതരണത്തിനും ശേഷം കമ്മിറ്റികൾ പിരിച്ചുവിട്ടു. ഈ വർഷത്തെ ജില്ലാ കലോത്സവം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144788/kalolsavam-meeting)