---
title: "#vadakara | ട്രെയിനുകൾക്ക് വടകരയിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കുക - എസ്ഡിപിഐ"
english_title: "#vadakara #train  #stops "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144816/vadakara-train-stops"
published_at: "2023-09-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb335648919_vadakara.jpg"
keywords: []
---

# #vadakara | ട്രെയിനുകൾക്ക് വടകരയിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കുക - എസ്ഡിപിഐ

> **Lead Summary:** **വടകര: [** റെയിൽവേ യാത്രക്കാരുടെ ദുരിതമകറ്റാൻ വടകരയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണവും കുത്തിയിരിപ്പ് സമരവും സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല പറഞ്ഞു.

## Article Content

**വടകര: [** റെയിൽവേ യാത്രക്കാരുടെ ദുരിതമകറ്റാൻ വടകരയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണവും കുത്തിയിരിപ്പ് സമരവും സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല പറഞ്ഞു.

കോഴിക്കോട് ഭാഗത്തുനിന്ന് വടകരയിലേക്ക് വൈകിട്ട് 5.40 നുള്ള ട്രെയിൻ പോയതിനുശേഷം അടുത്ത ട്രെയിൻ വരണമെങ്കിൽ രാത്രി 9.40 വരെ കാത്തിരിക്കേണ്ടി വരുന്നു. ഇത് ജനങ്ങളുടെ യാത്രാ ദുരിതത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. വടകര - കോഴിക്കോട് റോഡിൽ റോഡ് മാർഗ്ഗമുള്ള യാത്ര ദുഷ്കരമാണ്.അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും തൊഴിലാളികളും രോഗികളും തുടങ്ങി ഒട്ടേറെ ആളുകൾ ട്രെയിൻ മാർഗമാണ് യാത്ര ചെയ്യുന്നത്.

വൈകിട്ട് 7 മണിക്ക് ഉണ്ടായിരുന്ന നേത്രവതിയും കണ്ണൂർ എക്സ്പ്രസ്സും ഇപ്പോൾ നേരത്തെ ആക്കിയതാണ് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയത്. കൂടാതെ കോഴിക്കോട് ഭാഗത്തുനിന്ന് വടകരയിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കുറവായതു കൊണ്ട് നിലവിലുള്ള ട്രെയിനുകളിൽ ആളുകൾ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്.

വടകരയിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 11 ന് 5 മണിക്ക് വടകര റെയിൽവേ സ്റ്റേഷനുമുമ്പിൽ അധികാരികൾക്ക് നൽകുന്ന നിവേദനത്തിൽ ജനകീയ ഒപ്പ് ശേഖരണവും കുത്തിയിരിപ്പ് സമരവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബഷീർ കെ കെ, അസീസ് വെള്ളോള്ളി, സിദ്ധിഖ് പുത്തൂർ, സമദ് മാകുൽ, ശറഫുദ്ധീൻ പി പി, സഫീർ, വൈകിലശ്ശേരി, ഷബീർ ടി കെ, യാസർ പൂഴിത്തല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144816/vadakara-train-stops)