---
title: "#plasticfree | ഹരിതകർമസേനക്കൊപ്പം; മേമുണ്ട ടൗൺ പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതി "
english_title: "#Greenarmy #Project #Memunda #Town #plastic #free"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144932/greenarmy-project-memunda-town-plastic-free"
published_at: "2023-09-09T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc0dd7114d5_memunda.jpg"
keywords: []
---

# #plasticfree | ഹരിതകർമസേനക്കൊപ്പം; മേമുണ്ട ടൗൺ പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതി 

> **Lead Summary:** **വടകര : **മേമുണ്ട ടൗണിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ എൻ എസ് എസ് വടകര ക്ലസ്റ്റർതല യോഗത്തിൽ തീരുമാനിച്ചു.

## Article Content

**വടകര : **മേമുണ്ട ടൗണിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ എൻ എസ് എസ് വടകര ക്ലസ്റ്റർതല യോഗത്തിൽ തീരുമാനിച്ചു.

'ഹരിതകർമസേനക്കൊപ്പം ' എന്ന പരിപാടിയിൽ മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന യോഗത്തിൽ മേമുണ്ട ടൗണിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിനായി വില്ലിയപ്പള്ളി പഞ്ചായത്ത്‌ ഒൻപതാം വാർഡ് മെമ്പർ കെ കെ സിമിക്ക് നിവേദനം കൈമാറി.

പ്രോഗ്രാം ഓഫീസർ ടി കെ ജൂലി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ കെ കെ സിമി അധ്യക്ഷം വഹിച്ചു. എൻ എസ് എസ് ജില്ലാ കൺവീനർ എസ്. ശ്രീചിത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

പ്രിൻസിപ്പൽ ബി ബീന, ഹെഡ് മാസ്റ്റർ പി കെ ജിതേഷ്, പി ടി എ അംഗം സി വി കുഞ്ഞമ്മത്, വടകര ക്ലസ്റ്റർ കൺവീനർ കെ ഷാജി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഹരിതകർമ സേന അംഗങ്ങളെ ആദരിച്ചു. എൻ എസ് എസ് വോളന്റീർ പാർവണ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144932/greenarmy-project-memunda-town-plastic-free)