---
title: "#train | വടകര ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; ട്രെയിനുകളെ ആശ്രയിച്ച് യാത്രക്കാർ "
english_title: "#Trafficjam #Vadakara #National #Highway #Passengers #depending #trains"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144959/trafficjam-vadakara-national-highway-passengers-depending-trains"
published_at: "2023-09-09T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc19541f1d2_vatakara.jpg"
keywords: []
---

# #train | വടകര ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; ട്രെയിനുകളെ ആശ്രയിച്ച് യാത്രക്കാർ 

> **Lead Summary:** **വ​ട​ക​ര: **ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രെ​യി​നു​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്നു. പി​ന്നാ​ലെ ട്രെ​യി​നി​ൽ നി​ന്നു​തി​രി​യാ​നി​ട​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മ​ണി​ക്കൂ​റു​ക​ളാ​ണ് ദേ​ശീ​യ​പാ​ത സ്തം​ഭി​ക്കു​ന്ന​ത്.

## Article Content

**വ​ട​ക​ര: **ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രെ​യി​നു​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്നു. പി​ന്നാ​ലെ ട്രെ​യി​നി​ൽ നി​ന്നു​തി​രി​യാ​നി​ട​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മ​ണി​ക്കൂ​റു​ക​ളാ​ണ് ദേ​ശീ​യ​പാ​ത സ്തം​ഭി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും നീ​ക്കി​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റി​ക​ട​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

വ​ട​ക​ര- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ റോ​ഡ് മാ​ർ​ഗ​മു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും രോ​ഗി​ക​ളും തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. സീ​സ​ൺ ടി​ക്ക​റ്റു​കാ​ർ​ക്ക് പു​റ​മെ രാ​വി​ലെ പ​ര​ശു​റാ​മി​നും വൈ​കീ​ട്ട് നേ​ത്രാ​വ​തി​ക്കും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഈ ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ട്രെ​യി​നി​ൽ. മ​ൺ​സൂ​ൺ ക​ല​ണ്ട​ർ പ്ര​കാ​രം രാ​ത്രി ഏ​ഴു​മ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന നേ​ത്രാ​വ​തി ക​ണ്ണൂ​ർ എ​ക്സ്പ്ര​സും ഇ​പ്പോ​ൾ നേ​ര​ത്തേ​യാ​ണ്. ഇ​തും യാ​ത്ര​ക്കാ​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു.

കോ​ഴി​ക്കോ​ടു​നി​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് വൈ​കീ​ട്ട് 5.40ന് ​പോ​യാ​ൽ പി​ന്നെ വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് 9.25നാ​ണ്. ദീ​ർ​ഘ​സ​മ​യം കോ​ഴി​ക്കോ​ട്ട് കാ​ത്തി​രു​ന്നാ​ണ് രാ​ത്രി​യി​ൽ ട്രെ​യി​ൻ ല​ഭി​ക്കു​ക. ഈ ​ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടും അ​ധി​ക കോ​ച്ചോ പ്ര​ത്യേ​ക ട്രെ​യി​നോ അ​നു​വ​ദി​ക്കാ​ൻ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144959/trafficjam-vadakara-national-highway-passengers-depending-trains)