---
title: "#award | 100 ദിന തൊഴിലുറപ്പ്; ജില്ലയിൽ ഒന്നാം സ്ഥാനം, മണിയൂർ പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി"
english_title: "#award #maniyur #panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144980/award-maniyur-panchayath"
published_at: "2023-09-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc2955bd18c_award.jpg"
keywords: []
---

# #award | 100 ദിന തൊഴിലുറപ്പ്; ജില്ലയിൽ ഒന്നാം സ്ഥാനം, മണിയൂർ പഞ്ചായത്ത് പുരസ്കാരം ഏറ്റുവാങ്ങി

> **Lead Summary:** **മണിയൂർ:[ ** തൊഴിലുറപ്പ് പദ്ധതിയിൽ 2022 - 23 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ 100 ദിന തൊഴിലാളികളെ സൃഷ്ടിച്ച് മണിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2229 തൊഴിലാളികളെ സൃഷ്ടിച്ചാണ് മണിയൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരത്തിന് അർഹരായത്.

## Article Content

**മണിയൂർ:[ ** തൊഴിലുറപ്പ് പദ്ധതിയിൽ 2022 - 23 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ 100 ദിന തൊഴിലാളികളെ സൃഷ്ടിച്ച് മണിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2229 തൊഴിലാളികളെ സൃഷ്ടിച്ചാണ് മണിയൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരത്തിന് അർഹരായത്.

ജില്ലാ കളക്ടർ എ ഗീതയിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. കെ. അഷറഫും സെക്രട്ടറി സജിത് കുമാർ, AE അനശ്വര, അഖില, അനുപമ, അശ്വതി എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144980/award-maniyur-panchayath)