---
title: "#committee | ജില്ലാതല 'അറിവുത്സവം' സംഘാടകസമിതി രൂപീകരിച്ചു"
english_title: "#district #level #committee #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145033/district-level-committee-formed"
published_at: "2023-09-09T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc4ca11604f_ariv.jpg"
keywords: []
---

# #committee | ജില്ലാതല 'അറിവുത്സവം' സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **വടകര:** എ.കെ.എസ്.ടി.യുവും ജനയുഗം സഹപാഠിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'അറിവുത്സവം' സീസൺ 6 ജില്ലാതല മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി വടകരയിൽ രൂപീകരിച്ചു.

## Article Content

**വടകര:** എ.കെ.എസ്.ടി.യുവും ജനയുഗം സഹപാഠിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'അറിവുത്സവം' സീസൺ 6 ജില്ലാതല മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി വടകരയിൽ രൂപീകരിച്ചു.

സെപ്റ്റംബർ 24ന് വടകരയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സിപിഐ ജില്ലാ നിർവാഹക സമിതി അംഗം പി.സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ഉപാധ്യക്ഷൻ പി.സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

സോമൻ മുതുവന, ആർ.സത്യൻ, സി.ബിജു, ബാബു ആനവാതിൽ, എൻ.പി. അനിൽകുമാർ, സി. രാമകൃഷ്ണൻ, ടി.പി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പ്രദീപ് സ്വാഗതവും കെ.വി.സത്യൻ (ജനയുഗം) നന്ദിയും പറഞ്ഞു.

രക്ഷാധികാരികളായി സോമൻ മുതുവന, ആർ.സത്യൻ, പി. സുരേഷ് ബാബു, പി.പി. വിമല ടീച്ചർ, എൻ.എം. ബിജു എന്നിവരെയും ഭാരവാഹികളായി പി. സജീവ് കുമാർ (ചെയർമാൻ) എൻ.പി. അനിൽകുമാർ , കെ. പ്രദീപ്, കെ.വി.ആനന്ദൻ (വൈസ് ചെയർമാൻമാർ) പി. അനീഷ് (കൺവീനർ) കെ.വി.സത്യൻ, ഇ. പ്രജിഷ, ബാബു ആനവാതിൽ (ജോ: കൺവീനർമാർ) ഒ.കെ. ഷിജു (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145033/district-level-committee-formed)