---
title: "#StateConference | സംസ്ഥാന സമ്മേളനം; ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ "
english_title: "#State #conference #vatakar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145047/state-conference"
published_at: "2023-09-09T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc5d0834112_55555555555.jpg"
keywords: []
---

# #StateConference | സംസ്ഥാന സമ്മേളനം; ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ 

> **Lead Summary:** **വടകര: **ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച് എം എസ്) സംസ്ഥാന സമ്മേളനം സെപ്റ്റംബർ 23, 24 എന്നീ തിയ്യതികളിൽ വടകരയിൽ നടക്കും.

## Article Content

**വടകര: **ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച് എം എസ്) സംസ്ഥാന സമ്മേളനം സെപ്റ്റംബർ 23, 24 എന്നീ തിയ്യതികളിൽ വടകരയിൽ നടക്കും.

യൂണിയൻ ജില്ലാ പ്രസിഡൻറ് പി എം നാണുവിന്റെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരണയോഗം ചേർന്നു. സംസ്ഥാന പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എം. കെ. ഭാസ്കരൻ, സി. കുമാരൻ പി കിരൺജിത്ത്, പ്രസാദ് വിലങ്ങിൽ, എൻ. പി. മഹേഷ് ബാബു, ആർ. എം. ഗോപാലൻ, ബേബി ബാലമ്പ്രത്ത്,  കെ. പി. കുഞ്ഞിരാമൻ, രജിത പതേരി, എൻ. കെ. അജിത് കുമാർ, നിഷ പറമ്പത്ത്, രഞ്ജിത്ത് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ - ചെയർമാൻ: എം. കെ.  ഭാസ്കരൻ, വൈസ് ചെയർമാൻമാർ: ഭാസ്കരൻ കൊഴുക്കല്ലൂർ, എ. ടി. ശ്രീധരൻ, ബേബി ബാലമ്പ്രത്ത്, വിമല കളത്തിൽ, സി. കുമാരൻ, കെ. ടി. സുനി, ജെ. എൻ. പ്രേംഭാസിൻ, ഒ. എം. രാധാകൃഷ്ണൻ, പി കിരൺജിത്ത്. ജനറൽ കൺവീനർ: കെ. കെ. കൃഷ്ണൻ. കൺവീനർമാർ: പി എം നാണു, ആർ. എം. ഗോപാലൻ, കെ. രവീന്ദ്രൻ, കെ. പി. കുഞ്ഞിരാമൻ, എൻ. കെ. അജിത്ത് കുമാർ, നെല്ലോളി ചന്ദ്രൻ. ട്രഷറർ: എം. പി. ശിവാനന്ദൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145047/state-conference)