---
title: "#Released | പ്രകാശനം ഒക്ടോബർ 2 ന്; പി. ഹരീന്ദ്രനാഥിന്റെ "മഹാത്മ ഗാന്ധി കാലവും പർവവും 1869_1915" എന്ന പുസ്തകം ഒരുങ്ങി"
english_title: "#Released #October2 #PHarindranath #book #MahathmaGandhiKalamParvam1869_1915 #ready"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145078/released-october2-pharindranath-book-mahathmagandhikalamparvam1869_1915-ready"
published_at: "2023-09-09T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc8048dd22f_vatakara.jpg"
keywords: []
---

# #Released | പ്രകാശനം ഒക്ടോബർ 2 ന്; പി. ഹരീന്ദ്രനാഥിന്റെ "മഹാത്മ ഗാന്ധി കാലവും പർവവും 1869_1915" എന്ന പുസ്തകം ഒരുങ്ങി

> **Lead Summary:** > **വടകര : **ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് രചിച്ച "മഹാത്മ ഗാന്ധി കാലവും പർവവും 1869_1915" എന്ന പുസ്തകം ഒക്ടോബർ രണ്ടിന് പ്രശസ്ത കന്നഡ എഴുത്തുകാരൻ കെ. എസ്. ഭഗവാൻ വടകര ടൗൺ ഹാളിൽ പ്രകാശനം ചെയ്യും.

## Article Content

> **വടകര : **ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് രചിച്ച "മഹാത്മ ഗാന്ധി കാലവും പർവവും 1869_1915" എന്ന പുസ്തകം ഒക്ടോബർ രണ്ടിന് പ്രശസ്ത കന്നഡ എഴുത്തുകാരൻ കെ. എസ്. ഭഗവാൻ വടകര ടൗൺ ഹാളിൽ പ്രകാശനം ചെയ്യും.

പ്രകാശന ചടങ്ങിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം വടകര കേളു ഏട്ടൻ മന്ദിരത്തിൽ നടന്നു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധപേർ പങ്കെടുത്തു.

ഡോ.കെ.പി.അമ്മുക്കുട്ടി പുസ്തകത്തിൻ്റെ ബ്രോഷർ ഗായകൻ വി. ടി. മുരളിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. എം. വിജയൻ, കാരാരി രാമകൃഷ്ണൻ , പി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാനായി എം. അബ്ദുൽ സലാമിനെയും, കൺവീനർ ആയി വി.ടീ.ബാലനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145078/released-october2-pharindranath-book-mahathmagandhikalamparvam1869_1915-ready)