---
title: "#arivulsavam |  'അറിവുത്സവം'; ചോമ്പാല സബ്ജില്ലാ തല മത്സരം നടന്നു"
english_title: "#arivulsavam #subjilla #competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145200/arivulsavam-subjilla-competition"
published_at: "2023-09-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd6f96191c8_sub1.jpg"
keywords: []
---

# #arivulsavam |  'അറിവുത്സവം'; ചോമ്പാല സബ്ജില്ലാ തല മത്സരം നടന്നു

> **Lead Summary:** **ചോമ്പാല: ** ജനയുഗം എ കെ എസ് ടി യു ആഭിമുഖ്യത്തിൽ 'അറിവുല്‍സവം' ചോമ്പാല സബ്ജില്ലാ തല മത്സരം വൈകീലശേരി യുപി സ്കൂളിൽ നടന്നു. സമാപനം സമ്മേളനം എൻ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചോമ്പാല: ** ജനയുഗം എ കെ എസ് ടി യു ആഭിമുഖ്യത്തിൽ 'അറിവുല്‍സവം' ചോമ്പാല സബ്ജില്ലാ തല മത്സരം വൈകീലശേരി യുപി സ്കൂളിൽ നടന്നു. സമാപനം സമ്മേളനം എൻ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികളെയും പ്രഖ്യപിച്ചു. പ്രധാന അധ്യാപിക മിനി കെ.വി. സമ്മാനദാനം നിർവഹിച്ചു. സബ് ജില്ലാ പ്രസിഡൻറ് പ്രജീഷ എളങ്ങോത് അധ്യക്ഷതയും ജിപ്സ പി കെ സ്വാഗതവും മിനി പി പി നന്ദിയും പറഞ്ഞു.

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് ദാനിഷ് (വരിശ്ശകുനി യുപിഎസ്), രണ്ടാം സ്ഥാനം നവജ്യോത് ബി. (ഊരാളുങ്കൽ എൽ. പി.), മൂന്നാം സ്ഥാനം അച്യുത് കൃഷ്ണ (റൈറ്റ് ചോയ്സ്) എന്നിവർ കരസ്ഥമാക്കി.

യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ശ്രീസായ് കൃഷ്ണ (കല്ലാമല യു പി), രണ്ടാം സ്ഥാനം ഋതു വർണ്ണ എം. (ഓർക്കാട്ടേരി നോർത്ത് യു. പി), മൂന്നാം സ്ഥാനം ആതിര പി.എസ്. (ഓർക്കാട്ടേരി നോർത്ത് യു. പി) എന്നിവർ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശ്രീലക്ഷ്മി സതീഷ് (ജി. വി. എച്. എസ്. എസ്. മടപ്പള്ളി), രണ്ടാം സ്ഥാനം ആതിര പി.എസ്. (കെ. കെ. എം. ജി. വി. എച്. എസ്. എസ്.) എന്നിവർ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145200/arivulsavam-subjilla-competition)