---
title: "#Nationalhighway | ദേശീയപാത വികസനം; ദുരിതമൊഴിയാതെ കുടുംബങ്ങൾ "
english_title: "#National #Highway #Development #Families #without #suffering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145235/national-highway-development-families-without-suffering"
published_at: "2023-09-10T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd97a21f8fc_vatakara.jpg"
keywords: []
---

# #Nationalhighway | ദേശീയപാത വികസനം; ദുരിതമൊഴിയാതെ കുടുംബങ്ങൾ 

> **Lead Summary:** **വ​ട​ക​ര: **ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ ദു​രി​ത​മൊ​ഴി​യാ​തെ കു​ടും​ബ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം​ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

## Article Content

**വ​ട​ക​ര: **ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ ദു​രി​ത​മൊ​ഴി​യാ​തെ കു​ടും​ബ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം​ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

കെ.​ടി ബ​സാ​റി​ൽ 10 വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ചോ​റോ​ട് ഭാ​ഗ​ത്തും സ​മാ​ന സ്ഥി​തി​യാ​യി​രു​ന്നു.മേ​ഖ​ല​യി​ൽ 30ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് വെ​ള്ളം ക​യ​റു​ന്ന​തി​നി​ട​യാ​ക്കി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ത്തും ഡ്രെ​യി​നേ​ജ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച സ്ഥി​തി​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഒ​രു മാ​ർ​ഗ​വും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ ബാ​ക്കി​യാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145235/national-highway-development-families-without-suffering)