---
title: "#railwaystation | വടകര റെയിൽവേ സ്റ്റേഷൻ സീറോ വേസ്റ്റ് പ്രഖ്യാപനത്തിനൊരുങ്ങി"
english_title: "#vatakara #railwaystation #zero #waste "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145404/vatakara-railwaystation-zero-waste"
published_at: "2023-09-11T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feb403d51e8_111111.jpg"
keywords: []
---

# #railwaystation | വടകര റെയിൽവേ സ്റ്റേഷൻ സീറോ വേസ്റ്റ് പ്രഖ്യാപനത്തിനൊരുങ്ങി

> **Lead Summary:** **വ​ട​ക​ര: **കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സ്വ​ച്ഛ​താ പ​ക്ക് വാ​ട പ​ദ്ധ​തി​യു​​ടെ ഭാ​ഗ​മാ​യി വ​ട​ക​ര റെയിൽവേ സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ആ​ലോ​ച​ന​യോ​ഗം ചേ​ർ​ന്നു. യോഗത്തിൽ സീറോ വേസ്റ്റ് സ്റ്റേഷനായി പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തി.

## Article Content

**വ​ട​ക​ര: **കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സ്വ​ച്ഛ​താ പ​ക്ക് വാ​ട പ​ദ്ധ​തി​യു​​ടെ ഭാ​ഗ​മാ​യി വ​ട​ക​ര റെയിൽവേ സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ആ​ലോ​ച​ന​യോ​ഗം ചേ​ർ​ന്നു. യോഗത്തിൽ സീറോ വേസ്റ്റ് സ്റ്റേഷനായി പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തി.

ഈ മാസം 16 മു​ത​ൽ ഒ​ക്ടോ​ബ​ർ രണ്ടു​വ​രെയാണ് സൗ​ന്ദ​ര്യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ ന​ടക്കു​ന്നത്. മാലിന്യ മുക്ത കേരളം ജില്ലാ കോ-ഓർഡിനേറ്റർ മ​ണ​ലിൽ മോ​ഹ​ന​ൻ യോഗം ഉദ്‌ഘാടനം ചെയ്തു. മു​ൻ സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട് വ​ത്സ​ല​ൻ കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​യി​ൽ​വേ നോ​ഡ​ൽ ഓ​ഫി​സ​ർ ചെ​മ്പ​ക​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഒ. ​സു​രേ​ഷ്ബാ​ബു, ഡോ. ​പി. ശ​ശി​​​കു​മാ​ർ, ജൗ​ഹ​ർ വെ​ള്ളി​കു​ള​ങ്ങ​ര, പി. ​ദി​ലീ​പ്കു​മാ​ർ, എ. ​രാ​ജ​ൻ, കെ. ​ച​ന്ദ്ര​ൻ, ബാ​ബു ക​ണ്ണോ​ത്ത്, കെ. ​സ​ജി​ത്ത്, സി. ​അജി​ത്, അ​നി​ൽ കു​മാ​ർ, സി.​വി. സു​നി​ൽ​കു​മാ​ർ, ഹ​രീ​ന്ദ്ര​ൻ ക​രി​മ്പ​ന​പ്പാ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145404/vatakara-railwaystation-zero-waste)