---
title: "#rahees | ബഹറൈ​നിൽ ജോ​ലി​ക്കി​ടെ കുഴഞ്ഞുവീണു വടകര സ്വദേശി മരിച്ചു "
english_title: "#native #Vadakara #died #collapsing #while #working #Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145408/native-vadakara-died-collapsing-while-working-bahrain"
published_at: "2023-09-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feb428e6493_WhatsApp_Image_2023-09-11_at_11.57.16_AM.jpeg"
keywords: []
---

# #rahees | ബഹറൈ​നിൽ ജോ​ലി​ക്കി​ടെ കുഴഞ്ഞുവീണു വടകര സ്വദേശി മരിച്ചു 

> **Lead Summary:** **വ​ട​ക​ര : **വടകര സ്വദേശി ബഹറൈ​നിൽ കുഴഞ്ഞുവീണു മരിച്ചു. കാ​ർ​ഗോ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഹീ​സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചത്.

## Article Content

**വ​ട​ക​ര : **വടകര സ്വദേശി ബഹറൈ​നിൽ കുഴഞ്ഞുവീണു മരിച്ചു. കാ​ർ​ഗോ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഹീ​സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചത്.

ജോ​ലി​ക്കി​ടെ വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കാ​ണ് സംഭവം ഉണ്ടായത് . കൈ​നാ​ട്ടി മു​ട്ടു​ങ്ങ​ൽ രാ​മ​ത്ത് വീ​ട്ടി​ൽ യാ​ഹു​വി​ന്റെ മ​ക​നാ​ണ്.

മാ​താ​വ്: ന​ബീ​സ. ഭാ​ര്യ: സു​ഹൈ​റ. മൂ​ന്നു മ​ക്ക​ളു​ണ്ട്‌. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145408/native-vadakara-died-collapsing-while-working-bahrain)