---
title: "#reunion | 25 വർഷങ്ങൾക്കുശേഷം അവർ വീണ്ടും ഒത്തുചേർന്നു"
english_title: "#reunin #25 #years "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145544/reunin-25-years"
published_at: "2023-09-11T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff2abdac122_25yr.jpg"
keywords: []
---

# #reunion | 25 വർഷങ്ങൾക്കുശേഷം അവർ വീണ്ടും ഒത്തുചേർന്നു

> **Lead Summary:** **വടകര: ** വടകര മേഴ്സി കോളേജിലെ 1995 - 98 വർഷത്തെ ചരിത്ര ബിരുദ ക്ലാസിലെ വിദ്യാർത്ഥികൾ ഒത്തുചേർന്നു. അക്കാലത്തെ കുസൃതിയും കളിച്ചിരിയും നിറഞ്ഞ ഓർമ്മകൾ അവർ പൊടിതട്ടിയെടുത്തു. വടകര മുൻസിപ്പൽ പാർക്കിലാണ് ഒത്തുചേർന്നത്.

## Article Content

**വടകര: ** വടകര മേഴ്സി കോളേജിലെ 1995 - 98 വർഷത്തെ ചരിത്ര ബിരുദ ക്ലാസിലെ വിദ്യാർത്ഥികൾ ഒത്തുചേർന്നു. അക്കാലത്തെ കുസൃതിയും കളിച്ചിരിയും നിറഞ്ഞ ഓർമ്മകൾ അവർ പൊടിതട്ടിയെടുത്തു. വടകര മുൻസിപ്പൽ പാർക്കിലാണ് ഒത്തുചേർന്നത്.

കുറച്ച് പേരെ വെച്ച് രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ പിന്നീട് ക്ലാസിലെ മുഴുവൻ കുട്ടികളെയും ചേർത്തു. ആ ഗ്രൂപ്പിൽ തീരുമാനിച്ചതിനനുസരിച്ചാണ് അവർ വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നത്.

25 വർഷങ്ങൾക്കു ശേഷം പഴയ ക്ലാസ് മുറിയെ അവർ പുനഃസൃഷ്ടിച്ചു. കാൽ നൂറ്റാണ്ട് മുമ്പുള്ള കൈപ്പും മധുരവും നിറഞ്ഞ ഓർമ്മകൾ പരസ്പരം പങ്കുവെച്ച് പഴയ വിദ്യാർത്ഥികളായി. പലരും ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.

കേരളത്തിന് അകത്തും പുറത്തു വിദേശത്തുമുള്ള ഇവരിൽ പലരും പഴയ ഓർമ്മകൾ പുതുക്കാൻ ഓടിയെത്തുകയായിരുന്നു. എത്തിച്ചേരാൻ കഴിയാതെ പോയത് വീഡിയോ കോളിലൂടെ ആശംസകൾ നേരാനും മറന്നില്ല.

പരിപാടികൾക്ക് ബിജു മൂഴിക്കൽ, അഷ്റഫ് ചെരണ്ടത്തൂർ, അവിനാഷ് ഊരാളുങ്കൽ, കുഞ്ഞബ്ദുള്ള, ഷെജി പാലയാട് ഷീജ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145544/reunin-25-years)