---
title: "#conference | നേഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം  13ന് വടകരയിൽ"
english_title: "#nurses #association #district #conference #tomorrow "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145567/nurses-association-district-conference-tomorrow"
published_at: "2023-09-11T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff455de48f1_pradeep_kumar.jpg"
keywords: []
---

# #conference | നേഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം  13ന് വടകരയിൽ

> **Lead Summary:** **വടകര: **കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം 13 ബുധനാഴ്ച വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺഹാളിൽ രാവിലെ 10ന് മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: **കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം 13 ബുധനാഴ്ച വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺഹാളിൽ രാവിലെ 10ന് മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി പി സ്മിത അധ്യക്ഷയാവും. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക മുഖ്യാതിഥിയാവും. ജില്ലയിലെ 95% നേഴ്സുമാരെയും ഉൾക്കൊള്ളുന്ന സംഘടനയുടെ ജില്ലാ സമ്മേളനമാണ് വടകരയിൽ നടക്കുന്നത്. ജില്ലയിലെ ഏഴ് ഏരിയകളിൽ നിന്നായി 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പകൽ 2ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ. സംസ്ഥാന വൈസ് പ്രസിഡൻറ് എസ് എസ് ഹമീദ് ഉദ്ഘാടനം ചെയ്യും. പകൽ നാലരക്ക് ടൗൺഹാൾ കേന്ദ്രീകരിച്ച് നഴ്സുമാരുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദനും ഉദ്ഘാടനം ചെയ്യും.

വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ വി. കെ. വിനു, ജന. കൺവീനർ ടി. പ്രമീള, എ. ബിന്ദു, പി റജീന, പി പ്രജിത്ത്, എം. ടി. റീജ, എൻ. പി. വിനീത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145567/nurses-association-district-conference-tomorrow)