---
title: "#nipah | നിപ ജാഗ്രത; വടകരയിൽ മരിച്ച ഹാരിസിന് നിപ സ്ഥിരീകരിച്ചു"
english_title: "#nipah #positive #harris #vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145787/nipah-positive-harris-vatakara"
published_at: "2023-09-12T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500591d37384_nipah.jpg"
keywords: []
---

# #nipah | നിപ ജാഗ്രത; വടകരയിൽ മരിച്ച ഹാരിസിന് നിപ സ്ഥിരീകരിച്ചു

> **Lead Summary:** **വടകര: ** ശക്തമായ പനിയെ തുടർന്നുള്ള ചികിത്സക്കിടയിൽ മരിച്ച വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പളിക്കുനിൽ ഹാരിസ് ന് നിപയാണെന്ന് സ്ഥിരീകരിച്ചു.

## Article Content

**വടകര: ** ശക്തമായ പനിയെ തുടർന്നുള്ള ചികിത്സക്കിടയിൽ മരിച്ച വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പളിക്കുനിൽ ഹാരിസ് ന് നിപയാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും.

കോഴിക്കോട് നാല് പേർക്കും രോഗ ബാധ . ഇന്നലെ രാത്രി 8 30 ഓടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ചാണ് ഹാരിസ് മരിക്കുന്നത് . ഇതേത്തുടർന്ന് നടത്തിയ വൈറൽ പരിശോധന പോസ്റ്റിറ്റീവായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145787/nipah-positive-harris-vatakara)