---
title: "#india@2047 | 'യുവ സംവാദ് -ഇന്ത്യ @ 2047' സംഘടിപ്പിച്ചു"
english_title: "#india@2047 #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145827/india2047-conducted"
published_at: "2023-09-12T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65007a88a0d15_chola.jpg"
keywords: []
---

# #india@2047 | 'യുവ സംവാദ് -ഇന്ത്യ @ 2047' സംഘടിപ്പിച്ചു

> **Lead Summary:** > **വടകര: ** കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും നെഹ്റു യുവകേന്ദ്രയും ഡി.എച്ച്.എം.ഐ.ടി.ഇ. മണിയൂരിന്റെ സഹകരണത്തോടെ "യുവ സംവാദ് -ഇന്ത്യ @ 2047" സംഘടിപ്പിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.

## Article Content

> **വടകര: ** കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും നെഹ്റു യുവകേന്ദ്രയും ഡി.എച്ച്.എം.ഐ.ടി.ഇ. മണിയൂരിന്റെ സഹകരണത്തോടെ "യുവ സംവാദ് -ഇന്ത്യ @ 2047" സംഘടിപ്പിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.

അധ്യക്ഷത കെ.എം.കെ. കൃഷ്ണൻ വഹിച്ചു. നെഹ്റു യുവകേന്ദ്ര കോഴിക്കോട് ജില്ലാ കോ- ഓഡിനേറ്റർ സനൂപ് സി. മുഖ്യപ്രഭാഷണം നടത്തി. രമേശ് കാവിൽ , എ.പി. അഹമ്മദ് മാസ്റ്റർ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

ഡി എച്ച് എം ഐ ടി ഇ പ്രിൻസിപ്പാൾ ടി.പി. അബ്ദുൽ കരീം മോഡറേറ്റർ ആയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ.ബിന്ദു, അമ്മദ് കളരിക്കൽ, കെ.ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.പി. രാജീവൻ സ്വാഗതവും, സൈദ് കുറുന്തോടി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145827/india2047-conducted)