---
title: "#deadbodyfound | ദുരൂഹ സാഹചര്യം; വടകരയിൽ കൈനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#mysterious #situation #youngman #found #dead #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145898/mysterious-situation-youngman-found-dead-vadakara"
published_at: "2023-09-13T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65012e7a481d4_fasil.jpg"
keywords: []
---

# #deadbodyfound | ദുരൂഹ സാഹചര്യം; വടകരയിൽ കൈനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

**വടകര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ കാല്നടയാത്രയ്ക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വടകര താഴെ അങ്ങാടി വലിയവളപ്പ് സ്വദേശി ഫാസിൽ ( 39 ) ആണ് മരിച്ചത്.

വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടില്ല.

കൊലപാതക സാധ്യത ഉള്ളതായി പറഞ്ഞു. ഖത്തറിൽ ജോലിചെയ്തിരുന്ന ഫാസിൽ നാലുദിവസം മുൻപാണ് നാട്ടിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145898/mysterious-situation-youngman-found-dead-vadakara)