---
title: "#deadbody | ഫാസിലിന്റെ മരണം കൊലപാതകമോ? അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "#fazil #death #murder #police #started #investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145951/fazil-death-murder-police-started-investigation"
published_at: "2023-09-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014cf91cec3_1.jpg"
keywords: []
---

# #deadbody | ഫാസിലിന്റെ മരണം കൊലപാതകമോ? അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **വടകര: ** വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി പഴയ റെയിൽവേ ഗേറ്റിനു സമീപം മേല്പാലത്തിനടിയിലായി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സാധ്യത പൊലീസ് അന്വേഷിക്കുന്നു.

## Article Content

**വടകര: ** വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി പഴയ റെയിൽവേ ഗേറ്റിനു സമീപം മേല്പാലത്തിനടിയിലായി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സാധ്യത പൊലീസ് അന്വേഷിക്കുന്നു.

വടകര താഴെ അങ്ങാടി വലിയവളപ്പ് ചെറാകുറ്റിയിലവിട സ്വദേശി ഫാസിൽ ( 39 ) ആണ് മരിച്ചത്. ഇന്ന് രാവിലെ റോഡിൽ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കിടന്ന റോഡിന്റെ എതിർവശത്തായി ഫാസിൽ ഓടിച്ച സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. വടകര ഡി വൈ എസ് പി പ്രേമചന്ദ്രന്റെയും , സി ഐ മനോജിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് 10.45-ഓടുകൂടി പോസ്റ്റുമാർട്ടത്തിനായി കൊണ്ട് പോയി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമാർട്ടം നടത്തും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145951/fazil-death-murder-police-started-investigation)