---
title: "#nipah | ആയഞ്ചേരിയിൽ കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ അടച്ചു"
english_title: "#roads #leading #containment #zones #closed #ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146022/roads-leading-containment-zones-closed-ayanchery"
published_at: "2023-09-13T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650179402da83_road.jpg"
keywords: []
---

# #nipah | ആയഞ്ചേരിയിൽ കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ അടച്ചു

> **Lead Summary:** **വടകര: **ആയഞ്ചേരിയിൽ കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ അടച്ചു. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

## Article Content

**വടകര: **ആയഞ്ചേരിയിൽ കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ അടച്ചു. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 3,4,5,6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,

പുറമേരി ഗ്രാമപഞ്ചായത്ത് - 13 വാർഡ് 

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തണമെന്നും ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനി ഒരു ഉത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കാനും, നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ലെന്നും, ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146022/roads-leading-containment-zones-closed-ayanchery)