---
title: "#nipahvirus | നിപ ജാഗ്രത; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ ആലോചനാ യോഗം ചേർന്നു "
english_title: "#nipah #virus #vigilance #consultation #meeting #12th #Ward #Ayancheri #Grampanchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146069/nipah-virus-vigilance-consultation-meeting-12th-ward-ayancheri-grampanchayath"
published_at: "2023-09-13T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501a670110f8_ayanchery.jpg"
keywords: []
---

# #nipahvirus | നിപ ജാഗ്രത; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ ആലോചനാ യോഗം ചേർന്നു 

> **Lead Summary:** **ആയഞ്ചേരി : **കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ നിപ ജാഗ്രത പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാൻ ആരോഗ്യ പ്രവർത്തകരുടെ ആലോച യോഗം ചേർന്നു.

## Article Content

**ആയഞ്ചേരി : **കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ നിപ ജാഗ്രത പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാൻ ആരോഗ്യ പ്രവർത്തകരുടെ ആലോച യോഗം ചേർന്നു.

നിപ ബാധിത സ്പോട്ടുകളുമായ് സമ്പർക്കമുള്ളവരെ കണ്ടെത്തി ഹോം കോറന്റയിനിൽ നിർത്താനുള്ള നടപടി സ്വീകരിക്കുക, വാർഡ് കണ്ടയിൻമെന്റ് സോണായി മാറിയതിന്റെ ഭാഗമായ് മരുന്ന്, ഭക്ഷ്യ വസ്തുക്കൾ എന്നിവയ്ക്ക് പ്രയാസം അനുഭവിക്കുന്ന കുടുബങ്ങൾക്ക് സഹായമെത്തിക്കാനുള്ള വളണ്ടിയർ ടീമിനെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ്കുമാർ , ആശാവർക്കർ ചന്ദ്രി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146069/nipah-virus-vigilance-consultation-meeting-12th-ward-ayancheri-grampanchayath)