---
title: "#fazildeath | വടകരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാസിലിന്റെ മൃതദേഹം സംസ്കരിച്ചു "
english_title: "#body #Fazil #mysterious #circumstances #Vadakara #cremated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146137/body-fazil-mysterious-circumstances-vadakara-cremated"
published_at: "2023-09-13T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501efec549b0_fasil.jpg"
keywords: []
---

# #fazildeath | വടകരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാസിലിന്റെ മൃതദേഹം സംസ്കരിച്ചു 

> **Lead Summary:** **വടകര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാസിലിന്റെ മൃതദേഹം സംസ്കരിച്ചു.

## Article Content

**വടകര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാസിലിന്റെ മൃതദേഹം സംസ്കരിച്ചു.

ഇന്ന് രാവിലെ കാല്നടയാത്രയ്ക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ ഫാസിലിനെ കണ്ടെത്തിയത്. വടകര താഴെ അങ്ങാടി വലിയവളപ്പ് സ്വദേശിയാണ് ഫാസിൽ ( 39 ) .

ഖത്തറിൽ ജോലിചെയ്തിരുന്ന ഫാസിൽ നാലുദിവസം മുൻപാണ് നാട്ടിൽ എത്തിയത്. മൃതദേഹം കിടന്ന റോഡിന്റെ എതിർവശത്തായി ഫാസിൽ ഓടിച്ച സ്കൂട്ടർ കണ്ടെത്തിയിരുന്നു.

വടകര ഡി വൈ എസ് പി പ്രേമചന്ദ്രന്റെയും , സി ഐ മനോജിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

ഇന്ന് രാവിലെ 10.45-ഓടുകൂടി പോസ്റ്റുമാർട്ടത്തിനായി കൊണ്ട് പോയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം താഴെ അങ്ങാടിയിലെ പള്ളിയിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146137/body-fazil-mysterious-circumstances-vadakara-cremated)