---
title: "#nipah | നിപ ജാഗ്രത നിർദ്ദേശവുമായി വടകര നഗരസഭ"
english_title: "#vadakara #municipal #corporation #nipah #alert"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146226/vadakara-municipal-corporation-nipah-alert"
published_at: "2023-09-14T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b18fa172e_nipah_2.jpg"
keywords: []
---

# #nipah | നിപ ജാഗ്രത നിർദ്ദേശവുമായി വടകര നഗരസഭ

> **Lead Summary:** **വടകര: ** വടകര നഗരസഭയിൽ നിപ ജാഗ്രത നിർദ്ദേശവുമായി വാഹനങ്ങളിൽ പ്രചരണത്തിന് തുടക്കമായി.

## Article Content

**വടകര: ** വടകര നഗരസഭയിൽ നിപ ജാഗ്രത നിർദ്ദേശവുമായി വാഹനങ്ങളിൽ പ്രചരണത്തിന് തുടക്കമായി.

'വടകര നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ നിപ രോഗം സ്ഥിരീകരിയ്ക്കപ്പെട്ടതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വടകര നഗരസഭ അറിയിക്കുകയാണ്. മാസ്ക് നിബന്ധമായും ധരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക' എന്ന അനൗൺസ്മെന്റോട് കൂടിയാണ് വാഹനങ്ങളിൽ പ്രചരണം നടക്കുന്നത്.

നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ഏഴ് പഞ്ചായത്തുകൾക്ക് പുറമയാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146226/vadakara-municipal-corporation-nipah-alert)