---
title: "#nipah | നിപ ബാധ; ഏറാമല ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി ചേർന്നു "
english_title: "#Nipah #vigilance #committee #formed #Eramala #grampanchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146353/nipah-vigilance-committee-formed-eramala-grampanchayat"
published_at: "2023-09-14T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650311ee03a26_WhatsApp_Image_2023-09-14_at_7.25.34_PM.jpeg"
keywords: []
---

# #nipah | നിപ ബാധ; ഏറാമല ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി ചേർന്നു 

> **Lead Summary:** **വടകര : **കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിക്കുകയും രണ്ട് മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനികയുടെ അദ്ധ്യക്ഷതയിൽ ജാഗ്രത സമിതി വിളിച്ചു ചേർത്തു.

## Article Content

**വടകര : **കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിക്കുകയും രണ്ട് മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനികയുടെ അദ്ധ്യക്ഷതയിൽ ജാഗ്രത സമിതി വിളിച്ചു ചേർത്തു.

പഞ്ചായത്തിലെ സാഹചര്യം യോഗം വിലയിരുത്തുകയും കണ്ടൈൻമെന്റ് പ്രദേശത്തോട് ചേർന്നു നിൽക്കുന്ന പഞ്ചായത്തിലെ 10, 11, 12, വാർഡുകളിൽ അതീവ ജാഗത പുലർത്താൻ നിർദ്ദേശം നല്കി.

ഗ്രാമപഞ്ചായത്തിലാകെ ബോധവൽക്കരണ  പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നതിനും ജനപ്രതിനിധികൾ, ഹെൽത്ത് , റവന്യൂ, പോലീസ് എന്നീ ഡിപ്പാർട്ട്മെന്റകളുടെ പ്രവർത്തന ഏകോപനം ഉറപ്പ് വരുത്താനും തീരുമാനിച്ചു.

പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ ടാക്സി തൊഴിലാളികൾ മാസ്ക്ക് നിർബന്ധമാക്കുവാനും പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.

പൊതു പരിപാടികൾ സർക്കാർ മാനദണ്ഡമനുസരിച്ച് പഞ്ചായത്തിലും ഹെൽത്തിലും അറിയിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാസ്ക്ക് നിർബന്ധമാക്കാനും അതോടൊപ്പം പ്രതിരോധ പ്രവർത്തനം ഉറപ്പുവരുത്താനും മേറ്റ് മാർക്ക് നിർദേശം നൽകി.

പഞ്ചായത്തിലാകെ ജനങ്ങൾക്ക് ജാഗ്രത നൽകി അനൗൺസ് നൽകാനും തീരുമാനിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ,മെഡിക്കൽ ഓഫീസർ, വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146353/nipah-vigilance-committee-formed-eramala-grampanchayat)