---
title: "#manayatchandran | കേന്ദ്ര സര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാസിസത്തിലേക്കുള്ള ചുവട് വെപ്പ് - മനയത്ത് ചന്ദ്രന്‍"
english_title: "#central #government #move #step #towards #cultural #fascism #manayat #chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146366/central-government-move-step-towards-cultural-fascism-manayat-chandran"
published_at: "2023-09-14T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65031bbc2abf9_saala.jpg"
keywords: []
---

# #manayatchandran | കേന്ദ്ര സര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാസിസത്തിലേക്കുള്ള ചുവട് വെപ്പ് - മനയത്ത് ചന്ദ്രന്‍

> **Lead Summary:** **വില്യാപ്പള്ളി: ** ഒരു രാജ്യം ഒരു ഡിജിറ്റല്‍ ലൈബ്രറി എന്ന ആശയം ഉയര്‍ത്തിയും ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സമവര്‍ത്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാസിസത്തിനുള്ള ഒരുക്കമാണെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

## Article Content

**വില്യാപ്പള്ളി: ** ഒരു രാജ്യം ഒരു ഡിജിറ്റല്‍ ലൈബ്രറി എന്ന ആശയം ഉയര്‍ത്തിയും ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സമവര്‍ത്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാസിസത്തിനുള്ള ഒരുക്കമാണെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

ഗ്രന്ഥശാലാ ദിനം സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ലൈബ്രറികളിലും അക്ഷര ജ്വാല തെളീച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഭാഗമായി നവസംസ്‌കാര പരിഷത്ത് ഗ്രന്ഥാലയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നവോത്ഥാന പ്രക്രിയയ്ക്കും സമ്പൂര്‍ണ്ണ സാക്ഷരതയ്ക്കും തടസ്സമാകുന്ന നയങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. വൈവിദ്യങ്ങളും വികേന്ദ്രീകൃതവുമായ കേരളത്തിലെ സാംസ്‌കാരിക ധാരയെ ഇത് പരിമിതപ്പെടുത്തും.

ലോകത്ത് ഫാസിസ്റ്റ് ശക്തികള്‍ ആദ്യം കൈയേറ്റം ചെയ്തത് പുസ്തകങ്ങളേയും, അറിവിന്റെ കേന്ദ്രങ്ങളും ലൈബ്രറികളും തകര്‍ത്തുകൊണ്ടാണ്.

ചന്ദ്രങ്ങിയില്‍ രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സില്‍ വിമല കളത്തില്‍, എം.പി. അശോകന്‍, പി.ടി.കെ. സുരേഷ് ബാബു, എം.കെ. അജിത് കുമാര്‍, കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146366/central-government-move-step-towards-cultural-fascism-manayat-chandran)