---
title: "#nipah | നിപ ജാഗ്രത; റെഡ് ക്രോസ് സൊസൈറ്റി സുരക്ഷാ ഉപകരണങ്ങൾ നൽകി"
english_title: "#nipah #redcross #society #provided #safety #equipment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146373/nipah-redcross-society-provided-safety-equipment"
published_at: "2023-09-14T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503207f6eccd_aaaaayan.jpg"
keywords: []
---

# #nipah | നിപ ജാഗ്രത; റെഡ് ക്രോസ് സൊസൈറ്റി സുരക്ഷാ ഉപകരണങ്ങൾ നൽകി

> **Lead Summary:** **ആയഞ്ചേരി: **നിപ ഭീതിയിൽ കഴിയുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ നൽകി.

## Article Content

**ആയഞ്ചേരി: **നിപ ഭീതിയിൽ കഴിയുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ നൽകി.

താലൂക്ക് ചെയർമാൻ പ്രൊഫ. കെ. കെ. മഹമൂദ് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർക്ക് മാസ്കും അനുബന്ധ വസ്തുക്കളും കൈമാറി.

ചടങ്ങിൽ താലൂക്ക് വൈസ് ചെയർമാൻ രഞ്ജിവ് കുറുപ്പ്, ജനപ്രതിനിധികളായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, സി. എച്ച്. മൊയ്തു, ടി. കെ. ഹാരിസ്, എൻ. പി. ശ്രീലത, എം.വി ഷൈബ, അസി.സെക്രട്ടറി രാജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146373/nipah-redcross-society-provided-safety-equipment)