---
title: "സാംസ്‌കാരിക കേന്ദ്രം അടിച്ചുതകര്‍ത്തു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി"
english_title: " CPM activists complain that the Center for Arts and Culture has been vandalized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14662/cpm-activists-complain-that-the-center-for-arts-and-culture-has-been-vandalized"
published_at: "2021-12-06T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada8c54f8eb_cpm attack .jpg"
keywords: []
---

# സാംസ്‌കാരിക കേന്ദ്രം അടിച്ചുതകര്‍ത്തു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

> **Lead Summary:** വടകര: സി പി എം പ്രവര്‍ത്തകര്‍ കലാ സാംസ്‌കാരക സാംസ്‌കാരിക സമിതി കേന്ദ്രം അടിച്ചുതകര്‍ത്തതായി പരാതി. വടകര കീഴല്‍ അണിയാരി സമന്വയ കലാ സാംസ്‌കാരിക സമിതിയുടെ കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഒരുക്കിയ അക്ഷരമുറ്റം കേന്ദ്രവും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകര്‍ത്തത്.

## Article Content

വടകര: സി പി എം പ്രവര്‍ത്തകര്‍ കലാ സാംസ്‌കാരക സാംസ്‌കാരിക സമിതി കേന്ദ്രം അടിച്ചുതകര്‍ത്തതായി പരാതി. വടകര കീഴല്‍ അണിയാരി സമന്വയ കലാ സാംസ്‌കാരിക സമിതിയുടെ കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ഒരുക്കിയ അക്ഷരമുറ്റം കേന്ദ്രവും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകര്‍ത്തത്.

കുട്ടികള്‍ക്കായി ഒരുക്കിയ വേദിയും, കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇവിടെ സംഘടിപ്പിച്ചിരുന്നു.നിരവധി ആളുകള്‍ പങ്കെടുത്തതില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

വടകരയിലെ വിവിധ മേഖലകളില്‍ നിന്നും എത്തിയ സിപിഎം അക്രമി സംഘം കൊലവിളിയുമായി ബിജെപി വിരോധം മൂലം കലാ സാംസ്‌കാരിക സമിതിയുടെ കെ ട്ടിടംഅടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത പ്രദേശത്ത് സിപിഎം ആസൂത്രിതമായ സംഘര്‍ഷമുണ്ടാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബിജെപി ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14662/cpm-activists-complain-that-the-center-for-arts-and-culture-has-been-vandalized)