---
title: "അഴിയൂര്‍ കോറോത്ത് റോഡിലെ അപകടം ; വില്ലനായത് മെറ്റല്‍ കൂന "
english_title: " Accident situation  IN Azhiyoor Koroth Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14683/accident-situation-in-azhiyoor-koroth-road"
published_at: "2021-12-06T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adbc0b25001_AZHIYOOR KOROTH ROAD .jpg"
keywords: []
---

# അഴിയൂര്‍ കോറോത്ത് റോഡിലെ അപകടം ; വില്ലനായത് മെറ്റല്‍ കൂന 

> **Lead Summary:** വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ മിനിലോറിക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോവൂര്‍ മാക്കണഞ്ചേരിത്താഴം കുന്നുമ്മല്‍ മീത്തല്‍ കെ.എം. മുരളീധരന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കരാറുകാരനായ മുരളീധരന്‍ ജോലി സംബന്ധമായ ആവശ്യത്തിന് അഴിയൂരില്‍ പോകവേ മിനിലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

## Article Content

വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ മിനിലോറിക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോവൂര്‍ മാക്കണഞ്ചേരിത്താഴം കുന്നുമ്മല്‍ മീത്തല്‍ കെ.എം. മുരളീധരന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കരാറുകാരനായ മുരളീധരന്‍ ജോലി സംബന്ധമായ ആവശ്യത്തിന് അഴിയൂരില്‍ പോകവേ മിനിലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് മുരളീധരന്‍ ലോറിക്കടിയിലേക്ക് വീഴുകയും തലയിലൂടെ ചക്രം കയറുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തില്‍.

പരേതരായ കുഞ്ഞാപ്പന്‍സരോജിനി ദമ്പതിമാരുടെ മകനാണ്. ഭാര്യ: സജിനി. മക്കള്‍: രമ്യാ സബീഷ് (അഡ്വക്കേറ്റ്), നിമ്മി ഹരീഷ്. മരുമക്കള്‍: സബീഷ്, ഹരീഷ്. സഹോദരങ്ങള്‍: കെ.എം. പുരുഷോത്തമന്‍ (നാടകസീരിയല്‍ നടന്‍), സുഭാഷിണി, കെ.എം. അനില്‍കുമാര്‍, റീന, പരേതനായ സുനില്‍ കുമാര്‍. കൊറോത്ത് റോഡിലിലൂടെ വാഹനങ്ങള്‍ അമിതവേഗതയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ദേശീയ പാതയില്‍ നിന്നും കുഞ്ഞിപ്പള്ളി ഓവര്‍ ബ്രിഡ്ജ് വഴി മോന്താല്‍ കടവ് പാലത്തിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. റോഡരികില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയും അപകടങ്ങള്‍ക്ക് ഇടയാക്കാന്നുണ്ട്. റോഡ് നിര്‍മ്മാണത്തിനായി റോഡരികില്‍ കൂട്ടിയിട്ട മെറ്റല്‍കൂനകള്‍ ഇനിയും അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14683/accident-situation-in-azhiyoor-koroth-road)