---
title: "#serviceroad | മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ സർവ്വീസ് റോഡ് പണിയും; കെ മുരളിധരൻ എം.പി."
english_title: "#serviceroad #constructed #mukkali #chompal #excise #check #post .#national #highways #authority"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146903/serviceroad-constructed-mukkali-chompal-excise-check-post-national-highways-authority"
published_at: "2023-09-16T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505eaed17593_chombal_.jpg"
keywords: []
---

# #serviceroad | മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ സർവ്വീസ് റോഡ് പണിയും; കെ മുരളിധരൻ എം.പി.

> **Lead Summary:** **വടകര: **മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവ്വീസ് റോഡ് പണിയുമെന്ന് കെ മുരളിധരൻ എം.പി. അറിയിച്ചു.

## Article Content

**വടകര: **മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവ്വീസ് റോഡ് പണിയുമെന്ന് കെ മുരളിധരൻ എം.പി. അറിയിച്ചു.

എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി ദേശീയപാത അതോറിറ്റിയാണ് ഈ കാര്യം രേഖാമൂലം വ്യക്തമാക്കിയത്. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ ഇവിടെ സർവ്വീസ് റോഡ് അനുവദിക്കാൻ കഴിയില്ലെന്നാണ് ദേശീയ പാത അതോറിറ്റി നേരത്തെ പറഞ്ഞിരുന്നത്.  ജനപ്രതിനിധികളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും, കമ്പനി പ്രതിനിധികളും നേരിട്ട് സ്ഥലത്തെത്തിയിരുന്നു.

സർവ്വീസ് റോഡോ മറ്റ് ബദൽ സംവിധാനമോ ഏർപ്പെടുത്തണമെന്ന് എം.പി, എം.എൽ.എ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർവ്വീസ് റോഡ് പണിയാൻ തിരുമാനിച്ചത്.

ആവശ്യം അംഗീകരിച്ച ദേശീയപാത അതോറിറ്റിയുടെ നടപടിയെ മുക്കാളി സർവ്വീസ് റോഡ് ആക്‌ഷൻ കമ്മിറ്റി കൺവിനർ എ ടി മഹേഷ്, ദേശീയ പാത കർമ്മസമിതി സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.ബാബുരാജ്,എന്നിവർ സ്വാഗതം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146903/serviceroad-constructed-mukkali-chompal-excise-check-post-national-highways-authority)