---
title: "കോവിഡ് പ്രതിസന്ധിയിലും ഏറാമല ബാങ്ക്  വന്‍ മുന്നേറ്റമുണ്ടാക്കി :  മനയത്ത് ചന്ദ്രന്‍"
english_title: " Eramala Bank even in the Kovid crisis Made a big move: Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14692/eramala-bank-even-in-the-kovid-crisis-made-a-big-move-manayath-chandran"
published_at: "2021-12-06T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adc6fe1f377_MANAYATH BANK MEETING .jpg"
keywords: []
---

# കോവിഡ് പ്രതിസന്ധിയിലും ഏറാമല ബാങ്ക്  വന്‍ മുന്നേറ്റമുണ്ടാക്കി :  മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര : ബാങ്കിംഗ് മേഖലയില്‍ ആധുനിക വല്‍ക്കരണവും സേവന രംഗത്തും ഉല്‍പ്പാദന രംഗത്തും വൈവിദ്ധ്യവല്‍ക്കരണവും നടപ്പാക്കി ഏറാമല ബാങ്ക് കോവിഡ് പ്രതിസന്ധിയിലും വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ബാങ്ക് ജനറല്‍ ബോര്‍ഡി യോഗത്തില്‍ പറഞ്ഞു.

## Article Content

വടകര : ബാങ്കിംഗ് മേഖലയില്‍ ആധുനിക വല്‍ക്കരണവും സേവന രംഗത്തും ഉല്‍പ്പാദന രംഗത്തും വൈവിദ്ധ്യവല്‍ക്കരണവും നടപ്പാക്കി ഏറാമല ബാങ്ക് കോവിഡ് പ്രതിസന്ധിയിലും വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ബാങ്ക് ജനറല്‍ ബോര്‍ഡി യോഗത്തില്‍ പറഞ്ഞു.

മെമ്പര്‍മാര്‍ക്ക് 25% ഡിവിഡന്റ് നല്‍കാന്‍ ബാങ്ക് ജനറല്‍ ബോര്‍ഡിയില്‍ തീരുമാനമായിട്ടുണ്ട്. ബേങ്ക് മാര്‍ക്കറ്റിംഗ്, ടൂറിസം, ആരോഗ്യ മേഖലകളില്‍ നവീന പദ്ധതികള്‍ ആവ്ഷ്‌കരിച്ചും സഹകരണ മേഖലയിലെ മാതൃകാ സ്ഥാപനമാക്കി മാറ്റും. 50 കോടി മുതല്‍ മുടക്കുള്ള ഏറാമല ട്രേഡ് സെന്ററിന്റെ പ്രവൃത്തിക്ക് ഈ വര്‍ഷം തുടക്കം കുറിക്കും.

ഈ സാമ്പത്തിക വര്‍ഷം നല്‍കുന്ന 200 കോടി വായ്പയില്‍ 60 കോടി രൂപ മുന്‍ഗണനാ മേഖലയ്ക്ക് നല്‍കുമെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളെ സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സഹകരണ പത്രപ്രവര്‍ത്തന മേഖലയിലെ റിപ്പോര്‍ട്ടിംഗിന് കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം നല്‍കുന്നതാണ്. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബേങ്ക് ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് മലോല്‍ കുമാരന്‍, നെല്ലോളി ചന്ദ്രന്‍, പുതിയെടുത്ത് കൃഷ്ണന്‍ എരിവാട്ടികുനി ഗോപാലാന്‍, ഞേറലാട്ട് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയരക്ടര്‍ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14692/eramala-bank-even-in-the-kovid-crisis-made-a-big-move-manayath-chandran)