---
title: "#nipah | നിപ ജാഗ്രത; സൗജന്യ റേഷൻ അനുവദിക്കണം, ബയോമെട്രിക് സംവിധാനം ഒഴിവാക്കണം -അധികൃതർക്ക് കത്തയച്ച്  വാർഡ് മെമ്പർ"
english_title: "#nipah #allow #free #ration #avoid #biometric #system #mangalad #ward #member #sends #letter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146988/nipah-allow-free-ration-avoid-biometric-system-mangalad-ward-member-sends-letter"
published_at: "2023-09-17T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506ab0b01c19_managald.jpg"
keywords: []
---

# #nipah | നിപ ജാഗ്രത; സൗജന്യ റേഷൻ അനുവദിക്കണം, ബയോമെട്രിക് സംവിധാനം ഒഴിവാക്കണം -അധികൃതർക്ക് കത്തയച്ച്  വാർഡ് മെമ്പർ

> **Lead Summary:** **ആയഞ്ചേരി: **നിപ ബാധിത പ്രദേശമായ മംഗലാട് 13-ാം വാർഡിലെ മുഴുവൻ വീടുകൾക്കും സൗജന്യ റേഷൻ അനുവദിക്കണം, നിപ കഴിയുന്നതു വരെ റേഷൻ കടകളിലെ ബയോമെട്രിക്ക് സംവിധാനം പൂർണമായും ഒഴിവക്കണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് വാർഡ് മെമ്പർ എ.സുരേന്ദ്രൻ ജില്ലാ കലക്ടർക്കും, റേഷനിംങ്ങ് കമ്മീഷണർക്കും കത്ത് നൽകി.

## Article Content

**ആയഞ്ചേരി: **നിപ ബാധിത പ്രദേശമായ മംഗലാട് 13-ാം വാർഡിലെ മുഴുവൻ വീടുകൾക്കും സൗജന്യ റേഷൻ അനുവദിക്കണം, നിപ കഴിയുന്നതു വരെ റേഷൻ കടകളിലെ ബയോമെട്രിക്ക് സംവിധാനം പൂർണമായും ഒഴിവക്കണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് വാർഡ് മെമ്പർ എ.സുരേന്ദ്രൻ ജില്ലാ കലക്ടർക്കും, റേഷനിംങ്ങ് കമ്മീഷണർക്കും കത്ത് നൽകി.

നിലവിൽ വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ആയതിനാൽ അവിടെ പണിക്ക് പോകുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് കൂലിപണിയെടുക്കുന്ന തൊഴിലാളികൾ എന്നിവർക്ക് പണിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.

അതുകൊണ്ട് തന്നെ പല കുടുംബങ്ങൾക്കും വരുമാനം നിലച്ച സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.ഇത്തരം കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അത്യാവശ്യമാണ്. അതുപോലെതന്നെ നിലവിലെ ബയോമെട്രിക്ക് സംവിധാനത്തിലൂടെ റേഷൻ നൽകുന്നതിലൂടെ ആളുകൾക്കിടയിൽ സമ്പർക്കത്തിന് കാരണമാകും.

അതിനാൽ ബയോമെടിക്ക് സംവിധാനം ഒഴിവാക്കി റേഷൻ നൽകാൻ അനുമതി നൽകണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146988/nipah-allow-free-ration-avoid-biometric-system-mangalad-ward-member-sends-letter)