---
title: "#krajan | ഉടൻ കെട്ടിടം; വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് വേഗത്തിലാക്കും - മന്ത്രി കെ.രാജൻ "
english_title: "#Detailed #estimate #Vadakara #talukoffice #building #expedited #Minister #KRajan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147049/detailed-estimate-vadakara-talukoffice-building-expedited-minister-krajan"
published_at: "2023-09-17T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506e5665a3b0_k_rajan.jpg"
keywords: []
---

# #krajan | ഉടൻ കെട്ടിടം; വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് വേഗത്തിലാക്കും - മന്ത്രി കെ.രാജൻ 

> **Lead Summary:** **വടകര : **താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് വേഗത്തിൽ സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി റവന്യൂ വകുപ്പ് മന്ത്രി .

## Article Content

**വടകര : **താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് വേഗത്തിൽ സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി റവന്യൂ വകുപ്പ് മന്ത്രി .

തീപിടുത്തത്തെ തുടർന്ന് വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികകെട്ടിടത്തിലാണ് നടക്കുന്നത്. തൽക്കാലിക കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റിയതിനെ തുടർന്ന് നിലവിൽ പൊതുജനങ്ങളും ജീവനക്കാരും നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ചോദ്യമുന്നയിച്ചു.

വടകര താലൂക്ക് ഓഫീസിന് 1507 ചതുരശ്ര സ്ക്വയർ മീറ്റർ പ്ലിന്തേരിയയുള്ള പുതിയ കെട്ടിട നിർമ്മാണത്തിനായി 8.227 കോടി രൂപയ്ക്കുള്ള റഫ്കോസ്റ്റ് എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതും പ്രസ്തുത പ്രവർത്തിക്ക് ഭരണാനുമതി നൽകുന്ന കാര്യം പരിശോധിക്കുന്നതിലേക്കായി പ്രൈസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ഡീറ്റെയിൽ എസ്റ്റിമേറ്റ് എത്രയും വേഗം സമർപ്പിക്കുവാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147049/detailed-estimate-vadakara-talukoffice-building-expedited-minister-krajan)