---
title: "#nipah | നിപ പ്രതിരോധം; വടകരയിലെ ക്വാറന്‍റൈനില്‍ പോകേണ്ടവരില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ് "
english_title: "#Nipah #resistance #healthdepartment  #corrected  #quarantine #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147102/nipah-resistance-healthdepartment-corrected-quarantine-vadakara"
published_at: "2023-09-17T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65071bf496d12_quarantain1.jpg"
keywords: []
---

# #nipah | നിപ പ്രതിരോധം; വടകരയിലെ ക്വാറന്‍റൈനില്‍ പോകേണ്ടവരില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ് 

> **Lead Summary:** **വടകര : **നിപ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ക്വാറന്‍റൈനില്‍ പോകേണ്ടവരില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ്. നേരത്തെ പുറത്തുവിട്ട സ്ഥലങ്ങളാണ് തിരുത്തിയത്. ക്വാറന്‍റൈനില്‍ പോകേണ്ടവർ വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള എടോടി ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ഉച്ചക്ക് 12.30 മുതൽ 1.30 വരെ സന്ദർശിച്ചവർ.

## Article Content

**വടകര : **നിപ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ക്വാറന്‍റൈനില്‍ പോകേണ്ടവരില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ്. നേരത്തെ പുറത്തുവിട്ട സ്ഥലങ്ങളാണ് തിരുത്തിയത്. ക്വാറന്‍റൈനില്‍ പോകേണ്ടവർ വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള എടോടി ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ഉച്ചക്ക് 12.30 മുതൽ 1.30 വരെ സന്ദർശിച്ചവർ.

വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബർ 10 രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സന്ദർച്ചവർ. , കോഴിക്കോട് , മലാപറമ്പ് റിലയൻസ് സ്മാർട് പോയിൻ്റ് സെപ്റ്റംബർ 10 രാത്രി 09.30 മുതൽ 10 മണി വരെ സന്ദർശിച്ചവർ , ക്വാറന്‍റൈനില്‍ ഇരിക്കാനും, നിപ കൺട്രോൾ സെല്ലിൽ ഫോൺ വിളിച്ച് അറിയിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ സംഘവും സംസ്ഥാന സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147102/nipah-resistance-healthdepartment-corrected-quarantine-vadakara)