---
title: "വടകരയില്‍ കെ എസ്ടിഎ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു"
english_title: "In Vadakara under the leadership of KSTA Organized art and cultural evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14744/in-vadakara-under-the-leadership-of-ksta-organized-art-and-cultural-evening"
published_at: "2021-12-06T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0be743b12_KSTA VATAKARA .jpg"
keywords: []
---

# വടകരയില്‍ കെ എസ്ടിഎ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** വടകര: ഭിന്നതയുടെ രാഷ്ട്രീയം നാടിനെ നാടിനെ മുറിവേല്‍പ്പിക്കുമ്പോള്‍ പ്രതിരോധവുമായി വടകരയില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ഈ മാസം 18, 19 തിയ്യതികളിലായി വടകരയില്‍ വച്ച് നടക്കുന്ന 31മത് കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് വടകര പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചത്.

## Article Content

വടകര: ഭിന്നതയുടെ രാഷ്ട്രീയം നാടിനെ നാടിനെ മുറിവേല്‍പ്പിക്കുമ്പോള്‍ പ്രതിരോധവുമായി വടകരയില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ഈ മാസം 18, 19 തിയ്യതികളിലായി വടകരയില്‍ വച്ച് നടക്കുന്ന 31മത് കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് വടകര പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് കലാ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചത്.

സംഘ്പരിവാര്‍ പ്രത്യയ ശാസ്ത്രം പാഠപുസ്തകളിലേക്കും പാഠ്യപദ്ധതികളിലേക്ക് നുഴഞ്ഞ് കയറുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സാംസ്‌കാരിക പ്രഭാഷകന്‍ ശ്രീചിത്രന്‍ എം ജെ പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് 'വര്‍ണ്ണപ്പെയ്ത്' എന്ന പേരില്‍ പ്രദേശത്തെ ചിത്രകലാ അധ്യാപകരുടെ ചിത്ര രചനയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടുമഴ എന്ന സംഗീത പരിപാടിയും അരങ്ങേറി.

സജീഷ് നാരായണന്‍, പ്രേംകുമാര്‍ വടകര, കെ സി പവിത്രന്‍, സദാനന്ദന്‍ വി പി, മിത്തു തിമോത്തി, ഷൈജു ടീ, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു ഈ കലാ സായാഹ്നത്തില്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും മറ്റു കലാകാരന്മാരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14744/in-vadakara-under-the-leadership-of-ksta-organized-art-and-cultural-evening)