---
title: "ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ  ഓര്‍മ്മയില്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പ്രതിജ്ഞയെടുത്തു"
english_title: "BABARI AT VATAKARA - UNDER THE LEADERSHIP OF INL WORKERS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14751/babari-at-vatakara-under-the-leadership-of-inl-workers"
published_at: "2021-12-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae1428bdbcc_INL WORKERS .jpg"
keywords: []
---

# ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ  ഓര്‍മ്മയില്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പ്രതിജ്ഞയെടുത്തു

> **Lead Summary:** വടകര: ന്യൂനപക്ഷവകാശങ്ങളുടെ മുന്നണി പോരാളിയും മുന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ സ്ഥാപക അധ്യക്ഷനുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഓര്‍മ്മയില്‍ വടകരയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പ്രതിജ്ഞയെടുത്തു

## Article Content

വടകര: ന്യൂനപക്ഷവകാശങ്ങളുടെ മുന്നണി പോരാളിയും മുന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ സ്ഥാപക അധ്യക്ഷനുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഓര്‍മ്മയില്‍ വടകരയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പ്രതിജ്ഞയെടുത്തു

ഐഎന്‍എല്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബാബരി മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്ന് പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തി.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി കെ കരീം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ കെ ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു.

എം പി അബ്ദുള്ള,ടി കെ കരീം, മുഹമ്മദ് വള്ളിക്കാട്, ഷമീര്‍ മുന്ന എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സിക്രട്ടറി മുബാസ് കല്ലേരി സ്വാഗതവും വി യു അഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14751/babari-at-vatakara-under-the-leadership-of-inl-workers)