---
title: "#award | ഏറാമല സർവ്വീസ് സഹകരണ ബാങ്ക്; ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം"
english_title: "#eramala #service #cooperative #bank #national #award #best #cooperative #bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147528/eramala-service-cooperative-bank-national-award-best-cooperative-bank"
published_at: "2023-09-19T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65096b444f558_eraamala_.jpg"
keywords: []
---

# #award | ഏറാമല സർവ്വീസ് സഹകരണ ബാങ്ക്; ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം

> **Lead Summary:** **ഒഞ്ചിയം: ** ബാങ്കിങ് ഫ്രോന്റീയർസ് ദേശീയ പുരസ്ക്കാരത്തിന് ഏറാമല സർവ്വീസ് സഹകരണ ബാങ്ക് അർഹരായി. പ്രാഥമിക സഹകരണ ബാങ്ക് എന്ന നിലയിൽ 2022-23 സാമ്പത്തിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 12ന് ഗോവയിൽ നടക്കുന്ന ചടങ്ങുന്ന ചടങ്ങിൽ ബാങ്ക് അധികൃതർ അവാർഡ് ഏറ്റുവാങ്ങും.

## Article Content

**ഒഞ്ചിയം: ** ബാങ്കിങ് ഫ്രോന്റീയർസ് ദേശീയ പുരസ്ക്കാരത്തിന് ഏറാമല സർവ്വീസ് സഹകരണ ബാങ്ക് അർഹരായി. പ്രാഥമിക സഹകരണ ബാങ്ക് എന്ന നിലയിൽ 2022-23 സാമ്പത്തിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 12ന് ഗോവയിൽ നടക്കുന്ന ചടങ്ങുന്ന ചടങ്ങിൽ ബാങ്ക് അധികൃതർ അവാർഡ് ഏറ്റുവാങ്ങും.

ഓഹരി മൂലധനത്തിലെ വമ്പിച്ച വർധനവ്, നിക്ഷേപ സമാഹരണ ക്യാമ്പയിൻ, വായ്പാ വിതരണത്തിലെ വേഗത, പ്രവർത്തന സുതാര്യത, കാർഷിക മേഖലയിലെ ഇടപെടൽ, ഏറാമല കോക്കനട്ട് കോംപ്ലക്സിൽ നിന്നും ഉല്പാദിപ്പിക്കുന്ന മയൂരം ഉല്പന്നങ്ങൾ, പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും അക്കൗണ്ടും ഉറപ്പുവരുത്തൽ, ഡിജിറ്റൽവൽക്കരണം എന്നീ പ്രവർത്തനങ്ങളാണ് ഏറാമല സർവ്വീസ് സഹകരണ ബാങ്കിനെ അംഗീകാരത്തിന് പരിഗണിച്ചത്.

500 കോടിയിലേറെ ബിസിനസ്സ് ടേൺ ഓവറുള്ള സംസ്ഥാനത്തെ പ്രധാന ബാങ്കുകളിൽ ഒന്നാണ് ഏറാമല സർവ്വീസ് സഹകരണ ബാങ്ക്. കേരള ബാങ്ക് സംസ്ഥാനത്തെ മികച്ച പ്രാഥമിക ബാങ്കിന് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ്, നാഫ്താബ് ദേശീയ പുരസ്കാരം, സംസ്ഥാന സഹകരണ വകുപ്പ് ഏർപ്പെടുത്തിയ മികച്ച സഹകരണ ബാങ്കിനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ഇതിനും മുമ്പ് ബാങ്കിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147528/eramala-service-cooperative-bank-national-award-best-cooperative-bank)