---
title: "#nipah | നിപ; മരങ്ങളിലെ വവ്വാൽ കൂട്ടം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു"
english_title: "#nipah #bats #trees #fear #people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147599/nipah-bats-trees-fear-people"
published_at: "2023-09-19T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c6163f408_bats.jpg"
keywords: []
---

# #nipah | നിപ; മരങ്ങളിലെ വവ്വാൽ കൂട്ടം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു

> **Lead Summary:** **വടകര: ** മണിയൂർ പഞ്ചായത്തിലെ കുന്നത്തുകര ഭാഗത്ത് വവ്വാലുകൾ മരങ്ങളിൽ വ്യാപകമായി ചേക്കേറുന്നു. വവ്വാലുകൾ ഈ പ്രദേശത്ത് സ്ഥിരമാണെങ്കിലും നിപ പടരുന്ന ഈ സമയത്ത് പ്രദേശവാസികൾ ഭയത്തിലാണ്.

## Article Content

**വടകര: ** മണിയൂർ പഞ്ചായത്തിലെ കുന്നത്തുകര ഭാഗത്ത് വവ്വാലുകൾ മരങ്ങളിൽ വ്യാപകമായി ചേക്കേറുന്നു. വവ്വാലുകൾ ഈ പ്രദേശത്ത് സ്ഥിരമാണെങ്കിലും നിപ പടരുന്ന ഈ സമയത്ത് പ്രദേശവാസികൾ ഭയത്തിലാണ്.

പൂവാം പുഴയിൽ വാഴയിൽ താഴ, ചൂരലിൽ താഴ ഭാഗങ്ങളിലുള്ള കമ്മട്ടി മരങ്ങളിലാണ് വവ്വാലുകൾ വ്യാപകമായി ഉള്ളത്. അതും അമ്പതോ നൂറോ അല്ല ആയിരകണക്കിനാണ് വവ്വാലുകളാണ് ഇവിടെയുള്ളത്. പകൽ സമയത്ത് ഇവിടെ വന്നാൽ വവ്വാലുകളുടെ ബഹളം കേൾക്കാൻ സാധിക്കും. വൈകുന്നേരം വരെ ഈ ബഹളം നീളുന്നതാണ്.

അടുത്ത പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ചോടെ ജനങ്ങൾക്കിടയിൽ ഭീതി തുടങ്ങി. വവ്വാലുകൾ അടയ്ക്ക കടിച്ചിടുന്നത് ഇവിടെ പതിവാണ്. വവ്വാലുകൾ ഉള്ളതിനാൽ പരിസരത്തെ കർഷകർ ആശങ്കയിലാണ്. ചില സമയങ്ങളിൽ വവ്വാലുകൾ പ്രകോപിതരാകുന്നത് ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നു.

വവ്വാലുകളെ പേടിച്ച് തൊഴിലാളികൾ ഇവിടെ വരാനും മടിക്കുന്നുണ്ട്. വവ്വാലുകൾ വഴി നിപ വരുമോ എന്ന ആശങ്ക ഉള്ളതിനാൽ അത്തരം മരങ്ങൾ വെട്ടി നശിപ്പിക്കണമെന്നാണ് ജനങ്ങൾ മുന്നോട്ട് വെക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147599/nipah-bats-trees-fear-people)