---
title: "#accident |വടകര ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം "
english_title: "#CISF #officer #died #collision #bike #lorry #vadakara #highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147647/cisf-officer-died-collision-bike-lorry-vadakara-highway"
published_at: "2023-09-20T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a6cef8a004_accident.jpg"
keywords: []
---

# #accident |വടകര ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം 

> **Lead Summary:** **വടകര: ** ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. ബൈക്ക് യാത്രികൻ ചെമ്മരത്തൂർ സ്വദേശി അടുങ്ങേന സൂരജാണ് മരിച്ചത്.

## Article Content

**വടകര: ** ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. ബൈക്ക് യാത്രികൻ ചെമ്മരത്തൂർ സ്വദേശി അടുങ്ങേന സൂരജാണ് മരിച്ചത്.

ഇന്നലെ അർദ്ധ രാത്രിയോട് കൂടിയായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഛത്തീസ്ഗഡിൽ സിഐഎസ്എഫിൽ ജോലി ചെയ്യുന്ന സൂരജ് അവധിക്ക് നാട്ടിൽ വന്നതിനാൽ സുഹൃത്തുക്കളെ കണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147647/cisf-officer-died-collision-bike-lorry-vadakara-highway)