---
title: "#nipah | വടകരയിൽ ട്രഷറി പ്രവർത്തനങ്ങൾ നിപ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ അനുമതി"
english_title: "#permission #conduct #treasury #operations #vadakara #following #nipah #protocol"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147811/permission-conduct-treasury-operations-vadakara-following-nipah-protocol"
published_at: "2023-09-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b12caa7e82_news6.jpg"
keywords: []
---

# #nipah | വടകരയിൽ ട്രഷറി പ്രവർത്തനങ്ങൾ നിപ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ അനുമതി

> **Lead Summary:** **വടകര: ** താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്തെ ട്രഷറി പ്രവർത്തനങ്ങൾ നിപ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ അനുമതി. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ എ. ഗീത ഉത്തരവിറക്കി.

## Article Content

**വടകര: ** താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്തെ ട്രഷറി പ്രവർത്തനങ്ങൾ നിപ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ അനുമതി. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ എ. ഗീത ഉത്തരവിറക്കി.

കുറഞ്ഞ ജീവനക്കാരെ വെച്ചുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഓഫീസിൽ ഹാജരാകുന്ന മുഴുവൻ പേരും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

കൂടുതൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിൽ വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ആരോഗ്യ വിദഗ്ധ സമിതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ഇളവ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147811/permission-conduct-treasury-operations-vadakara-following-nipah-protocol)