---
title: "#arrested | ആയഞ്ചേരി സ്വദേശികൾ എംഡിഎംഎയുമായി വയനാട്ടിൽ അറസ്റ്റിൽ"
english_title: "#vatakara #ayanchery #young #people #arrested #wayanad #MDMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147920/ayanchery-young-people-arrested-wayanad-mdma"
published_at: "2023-09-21T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650be5d8d1f79_news_1.jpg"
keywords: []
---

# #arrested | ആയഞ്ചേരി സ്വദേശികൾ എംഡിഎംഎയുമായി വയനാട്ടിൽ അറസ്റ്റിൽ

> **Lead Summary:** **വടകര: [** കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാനന്തവാടി റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണറുടെ നിർദ്ദേനുസരണമാണ് പരിശോധന നടത്തിയത്.

## Article Content

**വടകര: [** കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാനന്തവാടി റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണറുടെ നിർദ്ദേനുസരണമാണ് പരിശോധന നടത്തിയത്.

5.55 ഗ്രാം എംഡിഎംഎ യുമായി വടകര ആയഞ്ചേരി സ്വദേശികളായ താഴെ കുടുങ്ങാലിൽ വീട്ടിൽ മുഹമ്മദ് സഫീർ ടി.കെ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 400 ഗ്രാം കഞ്ചാവ് കടത്തിയതിന് മൂന്ന് വ്യത്യസ്ത കേസുകളിലായി 4 പ്രതികളെയും അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കടത്തികൊണ്ടു വരാൻ ഉപയോഗിച്ച കെ.എൽ 12 എൻ 2643 സ്കൂട്ടറും, കെ എൽ 18 വൈ 4724 ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊയാൻ കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ പി.പി. ചന്ദ്രൻ പി.കെ, അരുൺ കെ.സി,അഖിൽ കെ.എം, വിപിൻ.പി, അനൂപ് കെ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147920/ayanchery-young-people-arrested-wayanad-mdma)