---
title: "#arrested | മദ്യപിച്ച് അമിതവേഗത്തിൽ ബസ്‌ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ"
english_title: "#drunk #driver #arrested #speeding #bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147969/drunk-driver-arrested-speeding-bus"
published_at: "2023-09-21T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c0f17e9f34_news_2.jpg"
keywords: []
---

# #arrested | മദ്യപിച്ച് അമിതവേഗത്തിൽ ബസ്‌ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **വടകര: ** മദ്യപിച്ച്‌ അപകടകരമായി അമിതവേഗത്തിൽ ബസ്‌ ഓടിച്ച ഡ്രൈവറെ പയ്യോളി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വടകര–കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ദുർഗ ബസ് ഡ്രൈവറാണ് അറസ്റ്റിലായത്.

## Article Content

**വടകര: ** മദ്യപിച്ച്‌ അപകടകരമായി അമിതവേഗത്തിൽ ബസ്‌ ഓടിച്ച ഡ്രൈവറെ പയ്യോളി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വടകര–കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ദുർഗ ബസ് ഡ്രൈവറാണ് അറസ്റ്റിലായത്.

കണ്ണൂർ പിണറായി ഡോക്ടർമുക്ക് പറമ്പായിൽ അഗീഷ് (29) ആണ് ബസ് ഓടിച്ചത്. പൊലീസ്‌ ബസും കസ്റ്റഡിയിലെടുത്തു. അമിതവേഗത്തിൽ ബസ് പോകുന്നതിനാൽ യാത്രക്കാരിൽ ചിലർ പാതിവഴിയിൽ ഇറങ്ങി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോട് കൂടി വടകരയിൽ നിന്ന്‌ കൊയിലാണ്ടിയിലേക്ക് ബസ് പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. പയ്യോളി ബസ് സ്റ്റാൻഡിൽനിന്നാണ്‌ ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തത്‌. ഡ്രൈവറെ വൈദ്യപരിശോധന‌ക്ക്‌ വിധേയനാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147969/drunk-driver-arrested-speeding-bus)