---
title: "#stolen | വടകരയിൽ ടോറസ് ലോറികളുടെ ബാറ്ററി മോഷണം പോയി"
english_title: "#taurus #batteries #lorries #stolen #vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148237/taurus-batteries-lorries-stolen-vadakara"
published_at: "2023-09-22T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d89649b60e_news_333.jpg"
keywords: []
---

# #stolen | വടകരയിൽ ടോറസ് ലോറികളുടെ ബാറ്ററി മോഷണം പോയി

> **Lead Summary:** **വടകര: ** ദേശീയപാത കോട്ടക്കടവിനു സമീപം റോഡരികിൽ നിർത്തിയിട്ട ടോറസ് ലോറികളുടെ ബാറ്ററി മോഷണം പോയി. മൂന്ന് ടോറസ് ലോറികളിൽ ആറ് ബാറ്ററികളാണ് മോഷണം പോയത്. വയറും മറ്റും മുറിച്ചു മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.

## Article Content

**വടകര: ** ദേശീയപാത കോട്ടക്കടവിനു സമീപം റോഡരികിൽ നിർത്തിയിട്ട ടോറസ് ലോറികളുടെ ബാറ്ററി മോഷണം പോയി. മൂന്ന് ടോറസ് ലോറികളിൽ ആറ് ബാറ്ററികളാണ് മോഷണം പോയത്. വയറും മറ്റും മുറിച്ചു മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.

ഈ ബാറ്ററികൾക്ക് ഒരു ലക്ഷത്തോളം രൂപ വില വരും. കോട്ടക്കടവിന് സമീപമുള്ള ഡയമണ്ട് ബിൽഡിങ് മെറ്റീരിയൽ എന്ന സ്ഥാപനത്തിലെ ലോറികളാണിത്. ദേശീയപാതയോരത്ത് നിർത്തിയിട്ട മറ്റൊരു ലോറി വ്യാഴം പുലർച്ചെ അഞ്ചോടെ ഡ്രൈവർ ലോഡെടുക്കാൻ കൊണ്ടുപോയതിനാൽ ആ ലോറിയിൽ മോഷണം നടന്നില്ല.

ആ ലോറിയുടെ ബാറ്ററി ഗ്രില്ലും ബോൾട്ടുമെല്ലാം അഴിച്ചനിലയിലാണെന്ന് പിന്നീട് കണ്ടെത്തി. ഇത് അഴിക്കുന്നതിനിടെ ഡ്രൈവർ വന്നതിനാൽ മോഷ്ടാക്കൾ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ മറ്റു ലോറികളെടുക്കാൻ ഡ്രൈവർമാർ വന്നപ്പോഴാണ് ബാറ്ററി കാണാതായത് അറിയുന്നത്. ഉടമ വിനീഷ് ഊളാംപറമ്പത്ത് വടകര പൊലിസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148237/taurus-batteries-lorries-stolen-vadakara)