---
title: "#nipah | ജാഗ്രതാ മാതൃക; നിരീക്ഷണത്തിൽകഴിയുന്ന ആംബുലൻസ് ഡ്രൈവർ അനസിനെ എം.എൽ.എ സന്ദർശിച്ചു"
english_title: "#nipah #MLA #visited #ambulance #driver #Anas #under #observation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148247/nipah-mla-visited-ambulance-driver-anas-under-observation"
published_at: "2023-09-22T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d9b12c5640_news_5_1.jpg"
keywords: []
---

# #nipah | ജാഗ്രതാ മാതൃക; നിരീക്ഷണത്തിൽകഴിയുന്ന ആംബുലൻസ് ഡ്രൈവർ അനസിനെ എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** **വടകര: ** നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശി ഹാരിസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വടകരയിലെ ആംബുലൻസ് ഡ്രൈവർ അനസിനെ കെ.കെ രമ എം.എൽ.എ സന്ദർശിച്ചു.

## Article Content

**വടകര: ** നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശി ഹാരിസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വടകരയിലെ ആംബുലൻസ് ഡ്രൈവർ അനസിനെ കെ.കെ രമ എം.എൽ.എ സന്ദർശിച്ചു.

ഹാരിസിന് അസുഖം മൂർച്ഛിച്ചതിനാൽ വടകര സഹകരണ ആശുപത്രിയിൽനിന്നും കോഴിക്കോടേക്ക് അനസിന്റെ ആംബുലൻസിലായിരുന്നു കൊണ്ടുപോയത്. ആശുപത്രിയിലാക്കി തിരിച്ചുവരവെ ഹാരിസ് മരിച്ചുവെന്നും നിപയാണെന്ന് സംശയമുണ്ടെന്നും അറിയിച്ചതിനാൽ 17 മണിക്കൂർ ആംബുലൻസിനുള്ളിൽതന്നെ കഴിഞ്ഞ ശേഷം പിറ്റേന്ന് കോട്ടക്കടവിലെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അനസ്.

കഴിഞ്ഞ പതിനാലു ദിവസമായി കൊറന്റൈനിൽ കഴിയുന്ന അനസിനു മറ്റു ദേഹാസ്വസ്ഥ്യങ്ങളോ പ്രയാസങ്ങളോ ഒന്നുമില്ലെന്ന്‌ എം.എൽ.എ പറഞ്ഞു. വാർഡ് കൗൺസിലർമാരായ വി.കെ അബ്ദുൽ അസീസ്, റജീന എന്നിവർ ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148247/nipah-mla-visited-ambulance-driver-anas-under-observation)